റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയ വികസിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍

മിനസോട്ട: സോഫ്റ്റ് റോബോട്ടുകളെ ഒരു ചെടിയെ പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയ വികസിപ്പിച്ച്‌ മിനസോട്ട സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ‘പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ്’ എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.

സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങള്‍, മനുഷ്യ ശരീരത്തിനുള്ളിലെ വിവിധയിടങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന സോഫ്റ്റ് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ക്ക് സാധിക്കും. പരുഷമായ വസ്തുക്കള്‍ക്ക് പകരം മൃദുവും, വളയാന്‍ സാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചു റോബോട്ടുകളെ നിര്‍മിക്കുന്ന രീതിയാണ് സോഫ്റ്റ് റോബോട്ടിക്‌സ്.

നിലവില്‍ പരീക്ഷണത്തിലുള്ള സോഫ്റ്റ് റോബോട്ടുകള്‍ക്ക് വളവുകളിലും തിരിവുകളിലും കടന്ന് പോകാന്‍ സാധിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. ‘ഫോട്ടോപോളിമറൈസേഷന്‍’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സസ്യങ്ങളെ അനുകരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇത് പ്രകാശം ഉപയോഗിച്ച്‌ ദ്രാവക മോണോമറുകളെ ഖര പദാര്‍ത്ഥമാക്കി മാറ്റുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മൃദുവായ ഈ റോബോട്ടിന് വളഞ്ഞുപുളഞ്ഞ പാതകളിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയും.

Next Post

കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

Thu Oct 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്: ഡിജിറ്റല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ കുവൈത്ത് സര്‍ക്കാര്‍ . ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിന്‍ നാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വര്‍ടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്ബത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സമിതിയുടെ […]

You May Like

Breaking News

error: Content is protected !!