യു.കെ: യു കെ യിലെ മലയാളികളുടെ ആവേശമായി ബ്രിട്ടൻ കെ എം സി സി ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പ്രൗഢോജ്വല പരിസമാപ്തി

ലൂട്ടൻ : ബ്രിട്ടനിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ ടൂർണമെന്റുകളിലൊന്നായ ബ്രിട്ടൻ കെ എം സി സി യുടെ നാലാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 19-02-2023 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി.

50 ൽ പരം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

ഗോൾഡ് വിഭാഗത്തിൽ ആദിൽ – നബീൽ എന്നിവർ ഒന്നാം സ്ഥാനവും , ജൗഹർ -നസ്വീഫ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സിൽവർ വിഭാഗത്തിൽ സാജിദ് – അസീസ് എന്നിവർ ഒന്നാം സ്ഥാനവും സുനാജ് -ജസീം — എന്നിവർ രണ്ടാം സ്ഥാനവും നേടി …

ബ്രിട്ടൻ കെഎംസിസി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, ജനറൽ സെക്രട്ടറി സഫീർ എൻ കെ, നുജൂം ഇറീലോട്ട് അഷ്‌റഫ്‌ വടകര അഹമ്മദ് അരീക്കോട്, നസീഫ് ലുട്ടൻ, ജൗഹർ , സാജിദ് വേങ്ങര, മുഹ്‌സിൻ പട്ടാമ്പി , അജ്മൽ രയരോത് , ഷുഹൈബ് ക്രോയ്ഡൻ റസൽ കോഴിക്കോട് , എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ടീമുകളുടെ പങ്കാളിത്തം ടൂർണമെന്റിന് മികവേകി .

Next Post

ഒമാന്‍: ഒമാനില്‍ കൊല്ലം സ്വദേശി മരിച്ചു

Sat Feb 25 , 2023
Share on Facebook Tweet it Pin it Email സലാല: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ പുനലൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍ ആചാരിയുടെ മകന്‍ ചറുവിള താഴത്തില്‍ വീട്ടില്‍ പ്രഭാകരന്‍ (65) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്.പ്രഭാകരനെ പുറത്തെങ്ങും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സലാലയിലെ മസ്ജിദ് അഖഈലഇന് സമീപമുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഭൗതിക ശരീരം. […]

You May Like

Breaking News

error: Content is protected !!