കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്‍റര്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു

കുവൈത്ത് : കുവൈത്ത് കേരള ഇസ്ലാഹീ സെന്‍ററിന്‍റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളിലായി ആറ് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു. അബ്ബാസിയ ഇന്റിഗ്രേറ്റഡ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് സമീര്‍ അലി എകരൂലും,സാല്‍മിയ മസിജിദ് അല്‍ നിംഷ് ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് പി.എന്‍.അബ്ദുറഹിമാന്‍ അബ്ദുലത്തീഫും , ഫര്‍വാനിയ പാര്‍ക്കിന് സമീപത്തുള്ള ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് മുഹമ്മദ് അഷ്റഫ് എകരൂലും മംഗഫ് മലയാളം ഖുത്തുബ മസ്ജിദ് സമീപത്തുള്ള ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് ഷഫീഖ് മോങ്ങവും, ഫഹാഹീല്‍ ദബ്ബൂസ് പാര്‍ക്കില്‍ നടന്ന ഈദ് ഗാഹിന് സാജു ചെംനാടും, ഖൈത്താന്‍ സ്ട്രീറ്റ് പെഡല്‍ ടറഫില്‍ നടന്ന ഈദ് ഗാഹിന് ഷബീര്‍ സലഫിയും നേതൃത്വം നല്‍കി.

കൂടാതെ ഹവല്ലി,ശര്‍ഖ്,അബൂഹലീഫ,ജഹറ, മെഹബൂല എന്നിവിടങ്ങളില്‍ സെന്‍്ററിന്റെ കീഴില്‍ മലയാളം ഖുത്തുബ നടക്കുന്ന പള്ളികളില്‍ ഈദ് നമസ്കാരങ്ങള്‍ സംഘടിപ്പിച്ചു.

പരിശുദ്ധ റമദാനില്‍ കൈവരിച്ച ആത്മ വിശുദ്ധി കൈവിടാതെ ദൈവീക നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ജീവിക്കാനും, സാമൂഹിക പ്രതിബദ്ധതയും, സ്നേഹവും, കാരുണ്യവും കൈമുതലാക്കി പ്രവാചക മാതൃകക്ക് അനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്താനും ഈദ് പ്രാര്‍ത്ഥനക്ക് ശേഷം നടന്ന ഖുത്തുബയില്‍ ഖത്തീബുമാര്‍ ഉത്ബോധിപ്പിച്ചു.

ഈദ് പ്രാര്‍ത്ഥനക്ക് ശേഷം മധുരം വിതരണം ചെയ്തും, പരസ്പരം സ്നേഹം കൈമാറിയും, ആശ്ലേഷിച്ചും വിശ്വാസികള്‍ ഈദ് ആഘോഷം പങ്കിട്ടു.

Next Post

യു.എസ്.എ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരുവട്ടം കൂടി മത്സരിക്കാന്‍ ജോ ബൈഡന്‍

Fri Apr 21 , 2023
Share on Facebook Tweet it Pin it Email അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി മത്സരിക്കാന്‍ ഉറച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസിലെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ അടുത്താഴ്ച തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.80 വയസ്സുള്ള ജോ ബൈഡന്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മറ്റൊരു ടേം കൂടെ തുടരാനുള്ള തന്റെ ഉദ്ദേശ്യം ബൈഡന്‍ സൂചിപ്പിച്ചിരുന്നു. […]

You May Like

Breaking News

error: Content is protected !!