യു.കെ: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും വീണ്ടും സമരത്തിലേക്ക്

ലണ്ടന്‍: എന്‍എച്ച്എസില്‍ ഈ വാരത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരുമിച്ച് മൂന്ന് ദിവസത്തോളം പണിമുടക്കുന്നത് റൂട്ടീന്‍ കെയര്‍ സര്‍വീസുകള്‍ തീര്‍ത്തും മുടങ്ങുന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഈ വാരത്തില്‍ ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടി വരുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള സമരങ്ങളെ തുടര്‍ന്ന് ഒരു മില്യണോളം അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നുവെന്ന കണക്കുകള്‍ പുറത്ത് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് പുതിയ സമരത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പുറത്ത് വന്നിരിക്കുന്നത്. നാളെ രാവിലെ ഏഴ് മുതല്‍ വ്യാഴാവ്ച രാവിലെ ഏഴ് വരെ സമരത്തിന്റെ ഭാഗമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ക്രിസ്മസ് ഡേ ലെവല്‍സില്‍ മാത്രമേ ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയുള്ളൂ. അതായത് ആവശ്യക്കാര്‍ക്ക് മാത്രം എമര്‍ജന്‍സി കെയര്‍ ലഭ്യമാക്കുന്ന രീതിയിലുള്ള കെയര്‍ മാത്രമേ ഈ അവസരത്തില്‍ ലഭ്യമാക്കുകയുള്ളൂ. സമരങ്ങളെ തുടര്‍ന്ന് റൂട്ടീന്‍ ഹോസ്പിറ്റല്‍ സര്‍വീസുകളെ കാര്യമായി ബാധിക്കുന്നതായിരിക്കും.

ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരേ സമയം പണിമുടക്കിയ സംഭവം ആദ്യമായി അരങ്ങേറിയത് കഴിഞ്ഞ വാരത്തിലായിരുന്നു. എന്‍എച്ച്എസിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ഒരുമിച്ച് പണിമുടക്ക് ഇദംപ്രഥമമായിരുന്നു. ഈ പണിമുടക്കിനെ തുടര്‍ന്ന് 129,913 ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ കഴിഞ്ഞ ആഴ്ചയിലുടനീളം റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നിരുന്നു. സമരത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ അതായത് സെപ്റ്റംബര്‍ 20 ബുധനാഴ്ച 26,802 ജീവനക്കാരാണ് ജോലിക്കെത്താതിരുന്നത്. ഈ ആഴ്ചയിലെത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തിന് നിര്‍ണായകമായ നിര്‍ദേശവുമായി എന്‍എച്ച്എസ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. അതായത് ഈ അവസരത്തിലും സാധാരണ ഉപയോഗിക്കുന്നത് പോലെ ഹെല്‍ത്ത് സര്‍വീസസിനെ ഉപയോഗിക്കാനാണ് നിര്‍ദേശം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവന് ഭീഷണി നേരിടുന്ന അവസരങ്ങളില്‍ 999 നമ്പറും എആന്‍ഡ് ഇ സര്‍വീസുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ 111 ഓണ്‍ലൈന്‍ സര്‍വീസുപയോഗിക്കാനാണ് നിര്‍ദേശം. ഇതിന് പുറമെ ഹെല്‍ത്ത് അഡൈ്വസിനും അപ്പോയിന്റ്മെന്റുകള്‍ക്കുമായി ആളുകള്‍ക്ക് പതിവ് പോലെ ജിപികളും ഫാര്‍മസികളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

Next Post

ഒമാന്‍: പെരിന്തല്‍മണ്ണ സ്വദേശി ഒമാനില്‍ നിര്യാതനായി

Mon Oct 2 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നിസ്വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. നാല് വര്‍ഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്ബ് 10 വര്‍ഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്ബാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. പിതാവ്: പരേതനായ മുഹമ്മദാലി. മതാവ്: ജമീല. ഭാര്യ: റുബീന ചോലംപാറ(മങ്കട). മക്കള്‍: റുഷ്ദ, […]

You May Like

Breaking News

error: Content is protected !!