ഒമാൻ: വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്ത് – ഒമാനില്‍ ഒരാള്‍ പിടിയില്‍

ഒമാനില്‍ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച്‌ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാളെ റോ യല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് യൂനിറ്റിന്‍റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പ്രതികളെ പിടികൂടിയത്.

330ലധികം പാക്കറ്റ് ഖാട്ട് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

അതേസമയം മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ രണ്ട് വീടുകളില്‍നിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഇലക്‌ട്രിക് ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരത്വമുള്ള പ്രതികളെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അവർക്കെതിരെ നിയമനടപടികള്‍ പൂർത്തിയാക്കിയതായി ആർ.ഒ.പി പ്രസ്താവനയില്‍ പറഞ്ഞു.

Next Post

കുവൈത്ത് : പള്ളി മുറ്റങ്ങളിലെ നോമ്ബ് തുറ - അംഗീകാരം നല്‍കി ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം

Mon Feb 19 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തിലെ പള്ളി മുറ്റങ്ങളില്‍ ഈ വര്‍ഷം നോമ്ബ് തുറ ഒരുക്കുന്നതിനു ചില നിയന്ത്രണങ്ങളോടെ ഔകാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അനുവാദം നല്‍കി. ഇഫ്താര്‍ ഒരുക്കുന്നവര്‍ അംഗീകാരത്തിനായി പള്ളി ഇമാമുമാരുമായി ഏകോപിച്ച്‌ ഓരോ ഗവര്‍ണറേറ്റിലെയും പള്ളികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് ഔദ്യോഗിക കത്ത് നല്‍കണം. മഗ്‌രിബ് ബാങ്കിന് അര മണിക്കൂര്‍ മുമ്ബ് നോമ്ബ് തുറക്കുള്ള വിഭവങ്ങള്‍ […]

You May Like

Breaking News

error: Content is protected !!