ഒമാന്‍: ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

ഒമാനില്‍ തൊഴില്‍ മന്ത്രാലയം എല്ലാ വര്‍ഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒമാൻ തൊഴില്‍നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 16 പ്രകാരമാണ് ജൂണ്‍ മുതല്‍ ആഗസ്റ്റുവരെയുള്ള കാലയളവില്‍ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.30മുല്‍ 3.30വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്‍കാൻ കമ്ബനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.

തൊഴിലാളികളുടെ ആരോഗ്യ-തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ മധ്യഹാന അവധി നല്‍കുന്നത്. ഉച്ച വിശ്രമം നടപ്പിലാക്കാൻ തൊഴില്‍ സ്ഥാപനങ്ങളുടെയും കമ്ബനികളുടെ സഹകരണം ബന്ധപ്പെട്ടവര്‍ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകിളില്‍ ഒന്ന് അനുഭവിക്കേണ്ടി വരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിര്‍മാണ, തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചസമയങ്ങളില്‍ ജോലി നിര്‍ത്തിവേക്കേണ്ടതാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അല്‍ സാദി അറിയച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: കെ.ആര്‍.എല്‍.സി.കെ വാര്‍ഷിക യോഗവും പുനഃസംഘടനയും

Wed May 31 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരളത്തില്‍ നിന്നും കുവൈത്തില്‍ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈത്ത് (കെ.ആര്‍.എല്‍.സി.കെ ) വാര്‍ഷിക യോഗവും പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിന് ഫാ.പോള്‍ വലിയവീട്ടില്‍ (ഒ.എഫ്.എം), ഫാ. ജോസഫ് (ഒ.എഫ്.എം) എന്നിവര്‍ നേതൃത്വം നല്‍കി. കുവൈത്തിലെ വിവിധ യൂനിറ്റുകളായ സിറ്റി,അബ്ബാസിയ,സാല്‍മിയ,അഹ്മദി എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ […]

You May Like

Breaking News

error: Content is protected !!