കുവൈത്ത്: ട്രാസ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് അബ്ബാസിയ എ ഏരിയ ‘എ ടീം’ ജേതാക്കള്‍

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ്‌ കുവൈത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അബ്ബാസിയ എ ഏരിയ ‘എ ടീം’ ജേതാക്കള്‍.

എ ഏരിയയുടെ ബി ടീമിനെയാണ് പരാജയപ്പെടുത്തിയത്. അബ്ബാസിയ ടി.സി.ആര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച്‌ 12 ടീമുകള്‍ പങ്കെടുത്തു.

ട്രാസ്ക് പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ ഫ്രാൻസിസ് സ്വാഗതവും ട്രഷറര്‍ ജാക്സണ്‍ ജോസ് നന്ദിയും പറഞ്ഞു.

അബ്ബാസിയ എ ഏരിയ എ ടീമിലെ ഷാജിലിനെ മാൻ ഓഫ് ദി സീരീസും മാൻ ഓഫ് ദി മാച്ച്‌ ഫൈനലും ബെസ്റ്റ് ബാറ്റ്സ്മാനുമായി തെരഞ്ഞെടുത്തു. അബ്ബാസിയ എ ഏരിയ എ ടീമിലെ ഹുസൈനെ ബെസ്റ്റ് ബോളറയും അബ്ബാസിയ എ ഏരിയ ബി ടീമിലെ ജാക്ക്സനെ ബെസ്റ്റ് വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ജനറല്‍ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറര്‍ ജാക്സണ്‍ ജോസ്, സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ ഫ്രാൻസിസ്, വനിതവേദി ജനറല്‍ കണ്‍വീനര്‍ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്നൻ, സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ ജയേഷ് എങ്ങണ്ടിയൂര്‍, മീഡിയ കണ്‍വീനര്‍ വിനീത് വില്‍‌സണ്‍, ആര്‍ട്സ് കണ്‍വീനര്‍ വിനോദ് ആറാട്ടുപുഴ, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മാനിച്ചു.

Next Post

യു.കെ: യുകെയില്‍ മലയാളിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Thu Nov 23 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെറിയ കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ […]

You May Like

Breaking News

error: Content is protected !!