കുവൈത്ത്: കുടുംബ വിസ ഉടൻതന്നെ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ദീര്‍ഘനാളായി നിര്‍ത്തിവെച്ച കുടുംബ വിസ വൈകാതെ പുനരാരംഭിക്കുമെന്ന് സൂചന. സര്‍ക്കാര്‍ ഇതുസംബന്ധമായ നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും വിസ അനുവദിക്കുക. കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്ബളനിരക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ 450 ദിനാറാണ് കുറഞ്ഞ ശമ്ബള നിരക്ക്. പുതിയ നിര്‍ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്ബളനിരക്ക് 800 ദിനാറായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് കുവൈത്തില്‍ കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്.

സന്ദര്‍ശനവിസയും നിലച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാനാകാത്ത സ്ഥിതിയിലാണ് പ്രവാസികള്‍. പഴയ വിസ ഉള്ളവര്‍ മാത്രമാണ് നിലവില്‍ കുടുംബത്തോടൊപ്പം കഴിയുന്നത്. പുതിയ വിസ ലഭിക്കാത്തതിനാല്‍ മലയാളികള്‍ അടക്കം നിരവധി കുടുംബങ്ങള്‍ പ്രയാസത്തിലാണ്.

നേരത്തെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുടുംബവിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം 2021 നവംബറില്‍ വിസ വിതരണം പുനരാരംഭിച്ചു. എന്നാല്‍, ജൂണോടെ നിര്‍ത്തലാക്കി. നിലവില്‍ തൊഴില്‍ വിസയും കൊമേഴ്ഷ്യല്‍ സന്ദര്‍ശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ.

കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് ജൂണ്‍ മുതല്‍ പുതിയ വിസ അനുവദിക്കുന്നുണ്ട്. ഇതോടെ കുടുംബവിസ തുടങ്ങുമെന്ന ചര്‍ച്ചയും സജീവമായിരുന്നു. ആദ്യഘട്ടത്തില്‍ ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന.

പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും. രാജ്യത്ത് സ്ഥിരതാമസക്കാരായ നിശ്ചിത വരുമാനമുള്ള വിദേശികള്‍ക്കാണ് കുടുംബ, സന്ദര്‍ശന വിസകള്‍ അനുവദിച്ചിരുന്നത്.

Next Post

യു.കെ: വിസ ഫീസ്, ആരോഗ്യസേവന സര്‍ചാര്‍ജ്ജ് എന്നിവ കുത്തനെ വര്‍ധിപ്പിച്ച് യു.കെ

Wed Aug 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും, വിദേശ ജോലിക്കാരില്‍ നിന്നും ഈടാക്കുന്ന വിസ ഫീസും, ആരോഗ്യ സേവന സര്‍ചാര്‍ജ്ജും കുത്തനെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോള തലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. യുകെയിലെ എന്‍എച്ച്എസ് ഉള്‍പ്പെടെ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന നല്‍കാനുളള പണമാണ് വിസാ […]

You May Like

Breaking News

error: Content is protected !!