ഒമാന്‍: സാഹിത്യോത്സവ് – സ്വാഗതസംഘം രൂപവത്കരിച്ചു

മസ്കത്ത്: ഒക്ടോബര്‍ 27ന് സലാലയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) 13ാമത് എഡിഷന്‍ നാഷനല്‍ സാഹിത്യോത്സവിനുള്ള സ്വാഗതസംഘം രൂപവത്കരണം സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടന്നു. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.പി.എ വഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

നാസറുദ്ദീന്‍ സഖാഫി കോട്ടയം, നാസര്‍ ലത്തീഫി, സുലൈമാന്‍ സഅദി, നിശാദ് അഹ്‌സനി, ശരീഫ് സഅദി, ഇ.പി.എം കുട്ടി മുസ്‌ലിയാര്‍, അര്‍ഷദ് മുക്കോളി, ഖാസിം മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. ആര്‍.എസ്.സി നാഷനല്‍ ജനറല്‍ സെക്രട്ടറി മുനീബ് ടി.കെ. കൊയിലാണ്ടി സ്വാഗതം പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികള്‍: ഷഫീഖ് ബുഖാരി, സുലൈമാന്‍ സഅദി, പി.പി. മുഹമ്മദ് മുസ്‌ലിയാര്‍, അഷ്‌റഫ് ബാഖവി, അയ്യൂബ് കോടി (സ്റ്റിയറിങ് കമ്മിറ്റി), നാസറുദ്ദീന്‍ സഖാഫി കോട്ടയം (ചെയര്‍.), സാജിദ് ചെറുവണ്ണൂര്‍, അനസ് സഅദി മൊറയൂര്‍ (വൈസ് ചെയര്‍.), നാസര്‍ ലത്തീഫി (ജന. കണ്‍.), പി.ടി. യാസിര്‍, നദീര്‍ (ജോ. കണ്‍.), മുസ്തഫ ഹാജി അല്‍ ഹഖ് (ഫൈനാന്‍സ് കണ്‍.), നിസാം കതിരൂര്‍, ഹുദൈഫ (കോഓഡിനേറ്റര്‍).

Next Post

കുവൈത്ത്: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു - 104 പ്രവാസികള്‍ അറസ്റ്റില്‍

Sun Sep 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 104 പേരാണ് അറസ്റ്റിലായത്. ഫര്‍വാനിയ, അല്‍ അഹമ്മദി, ക്യാപിറ്റല്‍ പ്രദേശങ്ങളില്‍ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹോട്ടലുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പരിശോധന ക്യാമ്ബയിനുകളില്‍ റെസിഡൻസി നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജനറല്‍ അഡ്മിനിസ്ട്രേഷൻ […]

You May Like

Breaking News

error: Content is protected !!