ഒമാന്‍: ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു

ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍.

അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് ബാധകമാണ്.
മാര്‍ച്ച്‌ 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത് സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍ക്ക് ഗുണകരമാണ്. ബിസിനസ് ക്ലാസ് നിരക്കുകളില്‍ 15 ശതമാനം വരെ കിഴിവുകളും ഒമാന്‍ എയര്‍ വാഗ്ദാനം ചെയ്യുന്നു.

Next Post

കുവൈത്ത്: പരിശോധനകള്‍ വ്യാപകമായി തുടരുന്നു - 351 പ്രവാസികള്‍ പിടിയില്‍

Sat Sep 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വ്യാപകമായി തുടരുന്നു. പരിശോധനകളില്‍ നിയമം ലംഘിച്ച പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് 351 പ്രവാസികളെയാണ് പിടികൂടിയത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഖൈത്താന്‍, മഹ്ബൂല, മങ്കഫ്, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സിറ്റി, ഷര്‍ഖ് എന്നിവിടങ്ങളില്‍ നിന്നാണ് […]

You May Like

Breaking News

error: Content is protected !!