കൊല്ലം : കൊട്ടാരക്കരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്

കൊല്ലം : കൊട്ടാരക്കരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്. കൊട്ടാരക്കര ചന്തമുക്കിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വാശിയടിച്ചത്

കനത്ത ചൂട് തീര്‍ത്ത പ്രതിസന്ധിക്കിടെയാണ് ജില്ലയില്‍ ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്.

നാശം വിതച്ച്‌ വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരയല്‍ പാകിയിരുന്ന ഓടുകള്‍ പറന്നു പോയി. ചന്തമുക്കില്‍ സ്ഥാപിച്ചിരുന്ന ഷാമിയാന പന്തല്‍ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി വൈദ്യുതി കമ്ബികള്‍ക്ക് മേല്‍ പതിച്ചു. പകല്‍ ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് ജനങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി മാറിയതിന് പിന്നാലെ കൊല്ലം ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് പിന്നാലെവരുന്ന കാറ്റും മഴയും ആളുകളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേസമയം പകല്‍ നേരങ്ങളില്‍ കനത്ത ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.

Next Post

ജപ്പാനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി

Wed Mar 16 , 2022
Share on Facebook Tweet it Pin it Email ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്ബം, റിക്ടര്‍ സ്‌കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ താഴെ നിന്നുമാണ് ഭൂകമ്ബം ഉണ്ടായത്. ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ […]

You May Like

Breaking News

error: Content is protected !!