കുവൈത്ത്: കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ പരിഷ്‌കരിക്കുന്നു

കുവൈത്ത്; കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ പരിഷ്‌കരിക്കുന്നു.എല്‍പിജി സിലിണ്ടറുകള്‍ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ തയാറാക്കാനായി അന്താരാഷ്ട്ര കമ്ബനിയുമായി കെഒടിസി ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് കിലോ, 12 കിലോ, 25 കിലോ സിലിണ്ടറുകളാണ് നിലവില്‍ കെഒടിസിയുടെ ശുഐബ, ഉമ്മുല്‍ ഐശ് ഫില്ലിങ് സ്‌റ്റേഷനുകളില്‍ തയാറാകുന്നത്.

സിലിണ്ടറുകളുടെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നതിനാലാണ് കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ സിലിണ്ടറുകള്‍ പരിഷ്‌കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പഴയ സിലിണ്ടറുകളുടെ പ്രഷര്‍ പരിശോധന, റീപെയിന്റിങ്, സീലിങ് തുടങ്ങിയ പ്രവൃത്തികളും കരാറില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

Next Post

കു​വൈ​ത്ത്: പ​ക്ഷി​പ്പ​നി - ​ പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വി​ല​ക്കി

Tue Oct 19 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: ഘാ​ന, ചെ​ക്​ റി​പ്പ​ബ്ലി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വി​ല​ക്കി കു​വൈ​ത്ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ല്‍ വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന് കാ​ര്‍​ഷി​ക, മ​ത്സ്യ വി​ഭ​വ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ള്‍​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ രോ​ഗാ​ണു​ബാ​ധ […]

You May Like

Breaking News

error: Content is protected !!