കു​വൈ​ത്ത്: പ​ക്ഷി​പ്പ​നി – ​ പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വി​ല​ക്കി

കു​വൈ​ത്ത്​ സി​റ്റി: ഘാ​ന, ചെ​ക്​ റി​പ്പ​ബ്ലി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വി​ല​ക്കി കു​വൈ​ത്ത്.

ഇൗ ​രാ​ജ്യ​ങ്ങ​ളി​ല്‍ വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന് കാ​ര്‍​ഷി​ക, മ​ത്സ്യ വി​ഭ​വ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ള്‍​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ല്‍ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ള്‍ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കാ​ര്‍​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Next Post

കുവൈത്ത്: ഇന്ത്യന്‍ എംബസിയിലെ ഓഡിറ്റോറിയത്തില്‍ അംബാസഡറുമൊത്തുള്ള ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ 27 ന്

Tue Oct 19 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ ഓഡിറ്റോറിയത്തില്‍ അംബാസഡറുമൊത്തുള്ള ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ 27 ബുധനാഴ്ച വൈകുന്നേരം 03.30 ന് നടക്കും. ഈ ഓപ്പണ്‍ ഹൗസ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഹോസ്റ്റ് ചെയ്യില്ല. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ ഹൗസ് തുറന്നിരിക്കും. ഓപ്പണ്‍ ഹൗസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് community.kuwait@mea.gov.in എന്ന ഇമെയില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. കോവിഡ് -19 പ്രതിരോധ […]

You May Like

Breaking News

error: Content is protected !!