യു.കെ: നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നേടിയിരിക്കണമെന്ന് നിയമപരമായ നിബന്ധന

ലണ്ടന്‍ : നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്ബൂര്‍ണ്ണ വാക്സിനേഷന്‍ നേടിയിരിക്കണമെന്നാണ് നിയമപരമായ നിബന്ധന. വാക്സിനേഷന്‍ സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ വേറെ ജോലികള്‍ നേടാന്‍ തയ്യാറായിരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. രോഗസാധ്യത ഏറ്റവും കൂടുതലുള്ള ഒരു വിഭാഗത്തോടൊപ്പം ജോലി ചെയ്യുമ്ബോള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിന്‍ വിരുദ്ധര്‍ക്കുള്ള ശക്തമായ സന്ദേശത്തില്‍ ജാവിദ് വ്യക്തമാക്കി.

ജീവനക്കാര്‍ ജോലിവിട്ട് പുറത്തുപോയാല്‍ പ്രതിസന്ധി നേരിടുമെന്ന ആശങ്കയില്‍ ഈ ആവശ്യം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ഹോം പ്രൊവൈഡേഴ്സ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം ഹെല്‍ത്ത് സെക്രട്ടറി തള്ളി.

എന്‍എച്ച്‌എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതിയ്ക്കെതിരെ ഡോക്ടര്‍മാരും, ഹെല്‍ത്ത് സര്‍വ്വീസ് യൂണിയനുകളും മുന്നറിയിപ്പ് നല്‍കുമ്ബോഴാണ് നിബന്ധനയില്‍ ഇളവ് ലഭിക്കുമെന്ന ചിന്ത വേണ്ടെന്ന സന്ദേശം ഹെല്‍ത്ത് സെക്രട്ടറി നല്‍കിയത്.

Next Post

യു.എസ്.എ: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ വ്യാപക പ്രതിഷേധം

Sun Oct 3 , 2021
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ വ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം മുഴക്കി പതിനായിരക്കണക്കിന് വനിതകളാണ് പങ്കെടുത്തത്. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനിതകള്‍ പ്രതിഷേധ സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച അറുനൂറില്‍ […]

You May Like

Breaking News

error: Content is protected !!