ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു; ബിജെപി ജില്ലാ സെക്രട്ടറി കസ്റ്റഡിയില്‍

സ്വന്തം കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍.

ബിജെപി തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് പിടിയിലായത്. ചെന്നൈ മധുരവോയലിലുള്ള വീടിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ആരോ കത്തിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സതീഷ് പൊലീസില്‍ പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വാഹനം കത്തിച്ചത് സതീഷാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യംചെയ്തപ്പോള്‍ സതീഷ് കുറ്റം സമ്മതിച്ചു. ഭാര്യക്ക് ആഭരണം വാങ്ങാനുള്ള പണത്തിനായി കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടാനായിരുന്നു പദ്ധതി.

Next Post

അല്‍അഖ്സ പള്ളിയില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം; പലസ്തീന്‍കാര്‍ക്ക് പരിക്ക്

Sun Apr 17 , 2022
Share on Facebook Tweet it Pin it Email ജറൂസലേം: അല്‍അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം തുടരുന്നു. രാവിലെ പതിവ് പ്രാര്‍ഥനാ വേളയില്‍ ഇരച്ചെത്തിയ ഇസ്രായേല്‍ സൈന്യം വിശ്വാസികളെ അടിച്ചോടിച്ചു. 20 ലേറെ പേരെ അറസ്റ്റ്ചെയ്തു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ സൈന്യം മര്‍ദിക്കുന്നതിന്റെയും അറസ്റ്റ്ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ റമദാനിലും ഇസ്രായേല്‍ സൈന്യം അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമം നടത്തിയിരുന്നു. വിശ്വാസികളെ തടഞ്ഞുകൊണ്ടായിരുന്നു പോലീസ് […]

You May Like

Breaking News

error: Content is protected !!