കുവൈത്ത്: ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതായി എന്‍ഡോവ്‌മെന്റ്, ഇസ്‍ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ സത്താം അല്‍ മുസൈന്‍ അറിയിച്ചു. രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ക്വോട്ട 8,000 ആണ്.

ഓണ്‍ലൈന്‍ വഴി 40000ത്തോളം അപേക്ഷകള്‍ എത്തിയിരുന്നു. ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ ബിദൂനികള്‍ക്ക് അവസരം നല്‍കണം എന്ന അപേക്ഷയും സൗദി ഹജ്ജ് മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സത്താം അല്‍ മുസൈന്‍ പറഞ്ഞു. സൗദി അധികൃതര്‍ ഈ അഭ്യര്‍ഥന പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍നിന്നുള്ള തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ നിയോഗിക്കപ്പെട്ട പരിശോധന സംഘം ദൗത്യം പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാരവനുകള്‍, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ എന്നിവയുമായി കരാര്‍ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കുവൈത്തില്‍ ഈ വര്‍ഷം സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം ഉണ്ടായിരുന്നു. ജനുവരി 28 ആരംഭിച്ച രജിസ്ട്രേഷന്‍ ഫെബ്രുവരി 29ന് അവസാനിച്ചു.

Next Post

യു.കെ: കാര്‍പെന്റര്‍, മേസ്തിരി, കല്‍പ്പണിക്കാര്‍: യുകെയില്‍ ജോലി ഒഴിവുകള്‍ നിരവധി - വീസ നല്‍കല്‍ ഉടന്‍ പ്രഖ്യാപിക്കും

Sat Mar 18 , 2023
Share on Facebook Tweet it Pin it Email മരപ്പണിക്കാര്‍, കല്‍പണിക്കാര്‍, മേസ്തിരിമാര്‍ എന്നിവര്‍ക്ക് യു കെയിലേക്കുള്ള വിസ ലഭിക്കാന്‍ എളുപ്പമാകും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വിദഗ്ധര്‍ അടങ്ങിയ ഒരു സ്വതന്ത്ര ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലിസ്റ്റ് പുതുക്കിയത്. മാര്‍ച്ച് 2023 ലെ ബജറ്റ് സമ്മേളനത്തിലാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ അഞ്ച് ജോലികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമ്മതിച്ചത്. ഇതനുസരിച്ച് മേസ്തിരിമാര്‍, കല്‍പ്പണിക്കാര്‍, മേല്‍ക്കൂര പണിയുന്നവര്‍, […]

You May Like

Breaking News

error: Content is protected !!