കുവൈത്ത്: കുവൈത്തില്‍ വേനല്‍ കടുത്തതോടെ തീപിടിത്തം വര്‍ധിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനല്‍ കടുത്തതോടെ തീപിടിത്തം വര്‍ധിക്കുന്നു. തീപിടിത്തം കൂടിയ സാഹചര്യത്തില്‍ കെട്ടിടങ്ങളിലെയും സഥാപനങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന ജനറല്‍ ഫയര്‍ ഫോഴ്സ് ശക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 50 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാൻ നോട്ടീസ് നല്‍കി. സുരക്ഷ, അഗ്നിബാധ തടയല്‍ എന്നിവക്കുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ജനറല്‍ ഫയര്‍ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച്‌ ഈ വര്‍ഷം ആദ്യ പകുതിയില്‍ 2,368 ലംഘനങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

Next Post

യു.കെ: യുകെയില്‍ ജനിച്ചവരൊന്നും നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കുന്നില്ല - മലയാളികള്‍ നഴ്‌സിങ് കോഴ്‌സ് തിരഞ്ഞെടുത്തോളൂ, വലിയ പ്രതീക്ഷയ്ക്കു വകയുണ്ട്

Thu Jul 13 , 2023
Share on Facebook Tweet it Pin it Email സ്‌കോട്ട്ലന്‍ഡിലെ നഴ്സിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളുടെ എണ്ണം ഇടിഞ്ഞു. നഴ്‌സിങ് പഠിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 2019ല്‍ ലഭിച്ച അപേക്ഷകരില്‍ നിന്ന് 7290 പേര്‍ നഴ്സിംഗ് പഠനത്തിനായി സൈനിംഗ് ചെയ്തിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നഴ്സിംഗിലെ വിവിധ കോഴ്സുകള്‍ക്ക് ഡിമാന്റേറിയതിനെ തുടര്‍ന്ന് 2021ല്‍ അപേക്ഷകരുടെ എണ്ണം ഏറ്റവും വര്‍ധിച്ചിരുന്നു. കോവിഡ് സൃഷ്ടിച്ച ആഗോള ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെഡിസിന്‍ […]

You May Like

Breaking News

error: Content is protected !!