ഒമാന്‍: ഒമാന്‍ റിയാല്‍ വിനിമയ നിരക്ക് ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് വെള്ളിയാഴ്ച ഒരു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വെള്ളിയാഴ്ച ഒരു റിയാലിന് 212.40 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. വ്യാഴാഴ്ച റിയാലിന് 214.40 രൂപയായിരുന്നു ക്ലോസിങ് നിരക്ക്.

ഒറ്റ ദിവസംകൊണ്ട് റിയാലിന് രണ്ട് രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച രാവിലെ റിയാലിന് 214.70 രൂപവരെ നല്‍കിയിരുന്നു. മാസം ആരംഭിക്കുന്ന അവസരത്തില്‍ വിനിമയ നിരക്ക് കുറയുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ശമ്ബളം കിട്ടിയ ശേഷം നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ കാത്തിരിക്കുന്ന സമയമാണിത്. ഉയര്‍ന്ന നിരക്കില്‍ പണം അയക്കാന്‍ കാത്തിരുന്നവരെയും പെട്ടെന്ന് നിരക്ക് കുറഞ്ഞത് പ്രയാസപ്പെടുത്തുന്നുണ്ട്.ഡോളറിനെ അപേക്ഷിച്ച്‌ ഇന്ത്യന്‍ രൂപ മെച്ചപ്പെട്ടതാണ് വിനിമയ നിരക്ക് കുറയാന്‍ കാരണം. ഡോളറിന്‍റെ വില വെള്ളിയാഴ്ച 81.97 രൂപയായിരുന്നു. മുന്‍ ദിവസത്തെക്കാള്‍ 63 പൈസ കുറവാണിത്. വ്യാഴാഴ്ച ഡോളറിന്‍റെ വില 82.60 രൂപയായിരുന്നു.

Next Post

കുവൈത്ത്: ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി

Sun Mar 5 , 2023
Share on Facebook Tweet it Pin it Email ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. അമീരി ഉത്തരവ് വന്നതോടെ ഈ ആഴ്ചതന്നെ മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നുമാണ് സൂചനകള്‍. പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. എംപിമാരുമായുള്ള അഭിപ്രായ ഭിന്നതകളും മന്ത്രിമാര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ […]

You May Like

Breaking News

error: Content is protected !!