ഒമാൻ: നഫീസത്തുല്‍ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ട് ഒമാൻ ചാപ്റ്റര്‍ രൂപീകരിച്ചു

മസ്കറ്റ്: എസ്.എസ്.എല്‍.സി. കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കായി വടകര-ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ നഫീസത്തുല്‍ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ടിന് ഒമാനില്‍ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു.

ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവും ഉള്ള മാതൃകാ വനിതകളുടെ നിർമിതിയാണ് മിസിരിയയുടെ ലക്ഷ്യം.

മിസിരിയ ഗള്‍ഫ് ഈത്തപ്പഴം ചലഞ്ചിനായി ഒമാനില്‍ എത്തിയ സെക്രട്ടറി മുഹമ്മദ് അലി എം.കെയ്ക്കുള്ള യാത്രയയപ്പ് യോഗം സീബ് കെ.എം.സി.സി പ്രസിഡന്റ് എം.ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സുലൈമാൻ പുളിക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒമാൻ ചാപ്റ്റർ കമ്മിറ്റിക്ക് രൂപം നല്‍കി.

രക്ഷാധികാരികള്‍

മുനീർ ടി.എൻ.
എം ടി അബൂബക്കർ
കുഞ്ഞമ്മദ് തറവട്ടത്ത്
അബൂബക്കർ ഹാജി വേളം
ഹമീദ് കുറ്റ്യാടി
പ്രസിഡണ്ട്:
സുലൈമാൻ പുളിക്കണ്ടി കടമേരി

വൈസ് പ്രസിഡണ്ടുമാർ
1. മുനീർ തങ്ങള്‍ നാദാപുരം
2. അബ്ദുല്ലത്തീഫ് കടമേരി
3. നൗഷാദ് എടവലത്ത് കണ്ടി വിലാതപുരം
4. സലീം കുന്നുമ്മല്‍

ജനറല്‍ സെക്രട്ടറി
നൗഫല്‍ കെ.പി.

ജോയിന്റ് സെക്രട്ടറിമാർ:
1. നാസർ എം.എൻ.
2. നാസർ കണ്ടിയില്‍
3. സലീത്ത് സോഹാർ
4. ജംഷി ടി.എൻ.

ട്രഷറർ
അബ്ദുസമദ് അരിയാവുള്ളതില്‍ മംഗലാട്

ഒമാനിലെ സലാലയില്‍ പ്രവർത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ (പ്രസിഡൻറ്), ജമാല്‍ കെ.സി. അരൂർ (ജനറല്‍ സെക്രട്ടറി) റാഷിദ് മണിയോത്ത് എളയടം (ട്രഷറർ) എന്നിവരുടെ നേതൃത്വത്തില്‍ ഒരു അഡ്ഹോക്ക് സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നൗഷാദ് എടവലത്ത് കണ്ടി, അബ്ദുല്ലത്തീഫ് കടമേരി, നാസർ എം.എൻ, നൗഫല്‍ കെ.പി. എന്നിവർ സംസാരിച്ചു. നാസർ കണ്ടിയില്‍ സ്വാഗതവും മുഹമ്മദലി എം.കെ. നന്ദിയും പറഞ്ഞു.

Next Post

ഒമാൻ: ഷാര്‍ജ-ഒമാൻ ബസ് സര്‍വീസിന് ഗംഭീര തുടക്കം

Wed Feb 28 , 2024
Share on Facebook Tweet it Pin it Email ഷാർജ -ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അല്‍ ജുബൈല്‍ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസില്‍ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡില്‍ പ്രവേശിച്ച്‌ കല്‍ബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ […]

You May Like

Breaking News

error: Content is protected !!