യു.കെ: ഡിആര്‍എല്‍ ഇല്ലെങ്കില്‍ ആയിരം പൗണ്ട് പോയിക്കിട്ടും

ലണ്ടന്‍: യു കെ യിലെ വാഹന ഉപയോക്താകള്‍ക്ക് നിര്‍ണായക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ നിര്‍ബന്ധമായും ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍(ഡി ആര്‍ എല്‍) ഉണ്ടാകണമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. മോശം കാലാവസ്ഥയില്‍ ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ ഡ്രൈവര്‍മാര്‍ പായുന്നതിനെ തുടര്‍ന്നാണ് നടപടി.രാജ്യത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. ഗുണമേന്മയുള്ള ലൈറ്റ് ഒഴിവാക്കി മോശം ബ്രാണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും, ലൈറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെയും 1000 പൗണ്ട് വരെ പിഴ ചുമത്താമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

മോശം കാലാവസ്ഥയില്‍ രാജ്യത്ത് അപകടങ്ങള്‍ തുടര്‍കഥയാണ്. ഡി ആര്‍ എല്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് ഒരുപരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് സെലക്ട് കാര്‍ ലീസിംഗ് മാനേജിംഗ് ഡയറക്ടര്‍ ഗ്രഹാം കോണ്‍വേ പറയുന്നത്. ഇതിന്റെ പ്രവര്‍ത്തനരീതി സംബന്ധിച്ചു ആളുകള്‍ കുറേക്കൂടെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മറ്റു ലൈറ്റുകളെക്കാള്‍ ഡി ആര്‍ എല്ലുകള്‍ക്ക് വെളിച്ചം കൂടുതലാണ്. ഇതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താന്‍ പ്രധാന കാരണം. തുടര്‍ച്ചയായി നിയമം പാലിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡി ആര്‍ എല്ലുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാത്ത ആളുകളാണ് അതില്‍ ഏറെയും. ഇവരുടെ പക്കല്‍ നിന്നും പിഴ ഈടാക്കുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച യുകെയിലുടനീളം ഉണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നിര്‍ണായക നീക്കം.

Next Post

കുവൈത്ത്: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

Wed Nov 23 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസി ആയിരുന്ന അദ്ദേഹം ജഹ്റയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ – സോഫിയ. മക്കള്‍ – ജംഷീര്‍, ജസ്‍ന.

You May Like

Breaking News

error: Content is protected !!