യു.കെ: പ്രതിസന്ധി രൂക്ഷം – ഫുഡ് മാനുഫാക്ടചറിംഗ് കമ്പനികൾ അടച്ചു പൂട്ടുന്നു

ലണ്ടന്‍: ബ്രിട്ടണില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആളുകള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി പെട്രോള്‍ സ്റ്റേഷനുകളിലേക്കെത്തുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.

അതിനാല്‍ തന്നെ പല സ്ഥലങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായി. പല പെട്രോള്‍ സ്റ്റേഷനുകളിലും മണികൂറുകള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുന്ന അവസ്ഥയും ഉണ്ടായി. ചില സ്ഥലങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ധനക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നാല്‍പതോളം ഊര്‍ജ്ജ വിതരണ കമ്ബനികള്‍ ഉടന്‍ പൂട്ടിയേക്കും എന്ന മുന്നറിയിപ്പ് കടുത്ത ആശങ്കയ്ക്ക് സൃഷ്ടിച്ചിരിക്കുകയാണ്. അടച്ചുപൂട്ടിയ ഗ്രീന്‍ എനര്‍ജിയുടെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ പീറ്റര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച്‌ ബിസിനസ്സ് സെക്രട്ടറിയുമായി ഊര്‍ജ്ജ വിതരണക്കാരുടെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രത്യേക പ്രയോജനം ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു.

Next Post

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ മരിച്ചു

Mon Sep 27 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അപകടങ്ങള്‍ ഉണ്ടായത്. കോട്ടയം ജില്ലയില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വൈക്കത്ത് ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് തലയോലപ്പറമ്ബ് മേഴ്സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം […]

You May Like

Breaking News

error: Content is protected !!