കുവൈറ്റില്‍ ‘ഫുഡ് ഡെലിവറി’ കമ്പനികള്‍ക്കുള്ള പുതിയ വ്യവസ്ഥകള്‍ അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ‘ഫുഡ് ഡെലിവറി’ കമ്ബനികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ 2023 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്നലെ (ഒക്ടോബര്‍ 1) മുതല്‍ നടപ്പിലാക്കാനിരുന്ന വ്യവസ്ഥകള്‍ റെസ്റ്റോറന്റ്, ബേക്കറി ഉടമകളുടെ ആവശ്യപ്രകാരം നീട്ടുകയായിരുന്നു.

ഡെലിവറി വാഹനങ്ങളുടെ ഡ്രൈവര്‍ക്ക് സാധുവായ ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ് വേണം, ഡ്രൈവറുടെ താമസരേഖ അതേ കമ്ബനിയുടെ കീഴിലായിരിക്കണം, ഡ്രൈവര്‍ യൂണിഫോം നിര്‍ബന്ധമായി ധരിക്കണം, ഡെലിവറി വാഹനത്തില്‍ കമ്ബനിയുടെ സ്റ്റിക്കര്‍ ഉണ്ടാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.

Next Post

സ്കൂള്‍ യൂനിഫോമില്‍ മാരകമായ കെമിക്കലുകള്‍ അടങ്ങിയതായി പഠനം

Mon Oct 3 , 2022
Share on Facebook Tweet it Pin it Email ന്യൂ ഡല്‍ഹി : നിങ്ങളുടെ സ്കൂള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കാഴ്ചയില്‍ നല്ല വൃത്തിയുള്ളതായിരിക്കും. എന്നാല്‍ അത് ധരിക്കാന്‍ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതായത് പോളിഫ്ലൂറോയോല്‍കില്‍ സബ്സ്റ്റാന്‍സസ് എന്ന പേരിലറിയപ്പെടുന്ന മാരകമായ വിഷമയമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് ഇതിലെല്ലാം എന്നാണ് പഠനത്തില്‍ പറയുന്നത്. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടെക്സ്റ്റയില്‍സ് ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകിച്ച്‌ കുട്ടികളുടെ വസ്ത്രങ്ങളിലാണ് […]

You May Like

Breaking News

error: Content is protected !!