യു.എസ്.എ: 5 മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 5 മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാം.

കുട്ടികള്‍ക്ക വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക അംഗീകാരം നല്‍കി. വെള്ളിയാഴ്ച്ചയാണ് അധികൃതര്‍ വാക്സിന് അംഗീകാരം നല്‍കിയത്. 28 മില്യണ്‍ അമേരിക്കന്‍ യുവാക്കള്‍ക്കാണ് ഇതോടെ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നത്. 5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികളില്‍ കോവിഡ് വൈറസിനെതിരായ ഫൈസര്‍ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ 2,250 ഓളം കുട്ടികളിലാണ് ഫൈസര്‍ വാക്‌സിന്റെ പരീക്ഷണം നടത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തോടെ ഫൈസര്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ കുത്തിവെയ്ക്കുമ്ബോള്‍ വൈറസിനെതിരെ ആന്റിബോഡികള്‍ വര്‍ധിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്റെ മൂന്നിലൊന്ന് മാത്രമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

Next Post

യു.കെ: വർഷങ്ങൾക്ക് മുൻപ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച മോതിരത്തിന്റെ മതിപ്പ് വില 20 കോടി, വിശ്വസിക്കാനാവാതെ ഉടമ

Mon Nov 1 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് യുകെയിലെ ഒരു സ്‌ത്രി. 34 കാരറ്റ് വജ്രമാണ് താന്‍ മുന്‍പ് സ്വന്തമാക്കിയ മോതിരം എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ പോലുമായില്ല.ഈ മോതിരത്തിന്റെ മതിപ്പ് വില ഇരുപത് കോടിയോളമാണെന്ന് പിന്നീട് കണ്ടെത്തി. വീട് വൃത്തിയാക്കുന്നതിനിടയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരം ശ്രദ്ധയില്‍പെടുന്നത്. അപ്പോഴും അതിന് വലിയ […]

You May Like

Breaking News

error: Content is protected !!