സൗദി: പാര്‍ക്കില്‍ കളിക്കുന്നതിനിടെ നിയന്ത്രണം വിട്ട കളിട്രെയിനില്‍ നിന്ന് താഴെവീണ് മൂന്നുവയസുകാരന്‍ മരിച്ചു

പാര്‍ക്കില്‍ കളിക്കുന്നതിനിടെ നിയന്ത്രണം വിട്ട കളിട്രെയിനില്‍ നിന്ന് താഴെവീണ് മൂന്നുവയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. നഗരത്തിലെ കണ്‍സ്യുമര്‍ ഫെയര്‍ സന്ദര്‍ശിക്കാന്‍ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിയാണ് മരിച്ചത്.

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിട്രെയിനിന്റെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

ഇതോടെ ട്രെയിന്‍ ഉയര്‍ന്നുപൊങ്ങുകയും അതിന്റെ ആഘാതത്തില്‍ ബാലന്‍ ബോഗിയില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.

ട്രാക്കില്‍ വീണ ബാലന്റെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറിയിറങ്ങി. അപകടം കണ്ട് ജീവനക്കാരും ബാലന്റെ പിതാവും ചേര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പാര്‍ക്കില്‍ ഒരോ കളി ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലത്തും അതിനെ നിയന്ത്രിക്കാന്‍ പ്രത്യേകം ആള്‍ക്കാരെ നിയോഗിക്കുക പതിവാണ്. എന്നാല്‍ ഇവിടെ കുട്ടി അതിനുള്ളില്‍ കയറിയത് ആരും ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് വഴിവച്ചത്.

Next Post

ഒമാൻ: ദേശീയ ദിനം പ്രമാണിച്ച്‌ രണ്ട് ദിവസത്തെ അവധി പഖ്യാപിച്ചു

Mon Nov 8 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച്‌ രണ്ട് ദിവസത്തെ അവധി പഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28, 29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. ഈ വര്‍ഷം 51-ാമത് ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്.

You May Like

Breaking News

error: Content is protected !!