യു.കെ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ വീട്ടുവാടക കുതിച്ചുയരുന്നു

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ ജോലിക്കും മറ്റുമായി എത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ഏറെ ബാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വാടക രണ്ടര ലക്ഷം രൂപയില്‍ എത്തിയിരുന്നുവെന്നും ഈ വര്‍ഷം അത് മൂന്നു ലക്ഷമായി ഉയര്‍ന്നുവെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാടക നിരക്ക് വര്‍ധനവ് ഉണ്ടായത്. ലണ്ടന് പുറത്ത് ശരാശരി 9.7% വരെ നിരക്ക് ഉയര്‍ന്നു. 2021നു ശേഷം വാടക നിരക്ക് അമിതമായി ഉയരുകയാണ്. വീട്ടുവാടക വീട്ടുടമകളില്‍ പലരും അധിക പണം സമ്പാദനത്തിനുള്ള ഉപാധിയായാണ് ഉപയോഗിക്കുന്നതെന്ന് മെട്രോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈസ്റ്റ് ലണ്ടനിലെ ഡാല്‍സ്റ്റണില്‍ ഒരു ബാങ്ക് ജീവനക്കാരന്‍ തന്റെ വീടിന്റെ ഉപയോഗിക്കാതെ കിടന്ന രണ്ട് പാര്‍ക്കിംഗ് ഏരിയകള്‍ ആറ് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയാണ് വാടക. പ്രതിമാസം 10,000 രൂപയാണ് വാടക ആവശ്യപ്പെട്ട് ഇയാള്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നത്.

Next Post

ഒമാന്‍: 'ഇറങ്ങി പോടാ' വിദേശത്ത് പരിപാടിക്കിടെ ബിനു അടിമാലിയെ അപമാനിച്ച്‌ കാണികള്‍

Thu Feb 2 , 2023
Share on Facebook Tweet it Pin it Email ഒമാന്‍: പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബിനു അടിമാലി. വര്‍ഷങ്ങള്‍ കൊണ്ട് മിമിക്രി രംഗത്ത് സജീവമായ താരം വൊഡാഫോണ്‍ കോമഡി സ്‌റ്റേഴ്സില്‍ കൂടി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലും താരം പങ്കെടുക്കുകയാണ്. കൂടാതെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിദേശ പരിപാടിക്കിടെ ബിനു അടിമാലിയേയും സംഘത്തെയും അപമാനിച്ച വീഡിയോയാണ് […]

You May Like

Breaking News

error: Content is protected !!