ഒമാന്‍: ‘ഇറങ്ങി പോടാ’ വിദേശത്ത് പരിപാടിക്കിടെ ബിനു അടിമാലിയെ അപമാനിച്ച്‌ കാണികള്‍

ഒമാന്‍: പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബിനു അടിമാലി. വര്‍ഷങ്ങള്‍ കൊണ്ട് മിമിക്രി രംഗത്ത് സജീവമായ താരം വൊഡാഫോണ്‍ കോമഡി സ്‌റ്റേഴ്സില്‍ കൂടി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലും താരം പങ്കെടുക്കുകയാണ്. കൂടാതെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു വിദേശ പരിപാടിക്കിടെ ബിനു അടിമാലിയേയും സംഘത്തെയും അപമാനിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിനു അടിമാലി, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ അടങ്ങിയ സംഘം വിദേശത്തു പരുപാടി അവതരിപ്പിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ കാണികളില്‍ പലരും കൂവുകയും ഇറങ്ങി പോകാന്‍ പറയുകയും ആയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ പരിപാടി നിര്‍ത്തിയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ബിനു അടിമാലി കാണികളോട് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. ഒമാനില്‍ വെച്ചായിരുന്നു പരിപാടി നടന്നത്.

കാണികളില്‍ പലരും പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പരിപാടി തുടരണമെങ്കില്‍ നിങ്ങളുടെ പിന്തുണ വേണം എന്നും അത് കൊണ്ട് ഒന്ന് കൈ അടിച്ച്‌ പ്രോത്സാഹിപ്പിക്കാനും ബിനു പറയുമ്ബോള്‍ വേദിയില്‍ ഒരുകൂട്ടം കാണികള്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കയും ഈ സംഘം പരിപാടി വീണ്ടും തുടരുന്നതും കാണാം.

Next Post

കുവൈത്ത്: 'ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്' ഡോ. രാജാ ഹരിപ്രസാദ്

Thu Feb 2 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: ‘ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്’ കേരള ആര്‍ട്ട്‌ ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് 44ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്യ്തു കൊണ്ട് പ്രമുഖ പ്രഭാഷകന്‍ ഡോ.രാജാ ഹരിപ്രസാദ് പറഞ്ഞു. ഇതിനെതിരെ കേരളത്തില്‍ നിന്നാണ് ശക്തമായ ചെറുത്ത് നില്പുണ്ടാവുന്നതെന്നും, സ്വച്ഛമായി ഉറങ്ങാന്‍ ഭയം തോന്നുന്നൊരു കാലത്ത് തന്നെപോലുള്ളവര്‍ക്ക് ഊര്‍ജ്ജ്വം […]

You May Like

Breaking News

error: Content is protected !!