
കുവൈറ്റ് സിറ്റി: ‘ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്’ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് 44ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്യ്തു കൊണ്ട് പ്രമുഖ പ്രഭാഷകന്‍ ഡോ.രാജാ ഹരിപ്രസാദ് പറഞ്ഞു.
ഇതിനെതിരെ കേരളത്തില്‍ നിന്നാണ് ശക്തമായ ചെറുത്ത് നില്പുണ്ടാവുന്നതെന്നും, സ്വച്ഛമായി ഉറങ്ങാന്‍ ഭയം തോന്നുന്നൊരു കാലത്ത് തന്നെപോലുള്ളവര്‍ക്ക് ഊര്‍ജ്ജ്വം പകരുന്ന അഭിമാനകരമായ അനുഭവമാണ് കലയുടെ സമ്മേളന നഗറില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ അബ്ബാസിയയില്‍ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ അബ്ബാസിയയില്‍ വച്ച് നടന്ന സമ്മേളനത്തിന് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശൈമേഷ് കെ.കെ അധ്യക്ഷത വഹിച്ചു. പുതിയ ജനറല്‍ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ലോക കേരള സഭാംഗം ആര്‍ നാഗനാഥന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍ അജിത് കുമാര്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു . ട്രഷറര്‍ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ സജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് ജോയിന്റ് സെക്രട്ടറി പ്രജോഷ് നന്ദി രേഖപ്പെടുത്തി.
