വൃക്കകളെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍. വൃക്ക ‍രോഗത്തിന്‍റെ പ്രാരംഭത്തില്‍ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല.

എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. മാലിന്യങ്ങള്‍ അരിച്ച്‌ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക . അതിനാല്‍ വൃക്കകളുടെ ആരോഗ്യം ശരീരത്തിന്‍റെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഒന്ന്…

പതിവായി വ്യായാമം ചെയ്യുവാന്‍ ശ്രദ്ധിക്കുക. ചിട്ടയായ വ്യായാമം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസേനയുള്ള ചെറിയ വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.

രണ്ട്…

ഉയര്‍ന്ന രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് വൃക്ക തകരാറിന് ഇടയാക്കും. ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതെ വരുമ്ബോള്‍, രക്തം ഫില്‍ട്ടര്‍ ചെയ്യാന്‍ വൃക്കകള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

മൂന്ന്…

അമിതവണ്ണം വൃക്കകളെ തകരാറിലാക്കുന്ന നിരവധി ആരോഗ്യ അവസ്ഥകള്‍ക്ക് വഴിതെളിക്കും. സോഡിയം കുറവുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അതായത്, കോളിഫ്‌ളവര്‍, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

നാല്…

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് വൃക്കളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വൃക്കയില്‍ കല്ല്‌ എന്ന അസുഖം ഉണ്ടായവര്‍ വീണ്ടും കല്ല്‌ അടിഞ്ഞുകൂടുന്നത് തടയാന്‍ വെള്ളം കൂടുതല്‍ കുടിക്കണം.

അഞ്ച്…

പുകവലി ശ്വാസകോശത്തെ തകരാറിലാക്കുന്നത് ശരീരത്തിലെ രക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലും വൃക്കകളിലും രക്തയോട്ടം മന്ദഗതിയിലാക്കുന്നു. പുകവലി നിങ്ങളുടെ വൃക്ക ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Next Post

യു.എസ്.എ: ജോര്‍ജ് ഫ്‌ളോയിഡിന് പിന്നാലെ ടയര്‍ നിക്കോള്‍സ് യുഎസ് പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

Thu Feb 2 , 2023
Share on Facebook Tweet it Pin it Email യു എസില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ടയര്‍ നിക്കോള്‍സ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് നിക്കോള്‍സ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. നിക്കോള്‍സിനെ കാറില്‍ നിന്ന് […]

You May Like

Breaking News

error: Content is protected !!