യു.കെ: യുകെയില്‍ ഗതാഗതക്കുരുക്കിനിടെ മലയാളി വിദ്യാര്‍ഥികളുടെ നൃത്തം വൈറലായി, ഒപ്പം വിമര്‍ശനവും

ലണ്ടന്‍: യുകെയില്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഡാന്‍ഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോര്‍വിച്ചിന് സമീപം ‘എ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി നൃഗത്തം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ വിഡിയോയ്ക്ക് ഇപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയ്ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നടുറോഡിലെ ഇത്തരം പ്രകടനങ്ങള്‍ യുകെ ഹൈവേ കോഡിനെതിരാണെന്നും അന്യദേശത്ത് വന്ന് ഇങ്ങനൊക്കെ ചെയ്യുന്നത് മൂലം തദ്ദേശീയര്‍ വംശീയ മനോഭാവത്തോടെ പെരുമാറുമെന്നുമാണ് വിമര്‍ശനം.

അനന്തു സുരേഷ് എന്ന യുവാവിന്റെ മിസ്റ്റര്‍ ഗ്ലോബ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോയാണ് വൈറലായത്. രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനിറ്റും വഴിയില്‍ കുടുങ്ങി. അപ്പോഴാണ് നൃത്തം ചെയ്തതെന്നും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ യുവാവ് പറഞ്ഞു. വാഹന നമ്പര്‍ വിഡിയോയില്‍ ഉള്ളതിനാല്‍ ഡിവിഎല്‍എയില്‍ പരാതി എത്തിയാല്‍ നടപടി ഉറപ്പാണെന്നും ചിലര്‍ കമന്റ് ചെയ്തു. വിദേശികള്‍ കേരളത്തില്‍ വന്ന് ഇത്തരത്തില്‍ നീണ്ട നിരയുള്ള ഗതാഗത കുരുക്കില്‍ നൃത്തം ചെയ്താല്‍ എന്താവും പ്രതികരണമെന്ന ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സജീവമായിട്ടുണ്ട്. ഏഴ് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

Next Post

ഒമാന്‍: ഒമാനില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ദൃശ്യമായില്ലെങ്കില്‍ പിഴ

Fri Aug 4 , 2023
Share on Facebook Tweet it Pin it Email വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് ദൃശ്യമായില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം റോയല്‍ ഒമാൻ പൊലീസ് നിര്‍ദേശിച്ചത്. നമ്ബര്‍ പ്ലേറ്റിലെ അക്ഷരങ്ങളും നമ്ബറുകളും പൊടിയില്‍ മുങ്ങി അവ്യക്തമാകുന്നത് നിയമലംഘനമാണെന്നും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. പൊടിക്കാറ്റിലും മഴയിലെ ചളിയില്‍ സഞ്ചരിക്കുന്നത് മൂലവും പലപ്പോഴും വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകള്‍ അവ്യക്തമാകുന്നത് സാധാരണമാണ്. […]

You May Like

Breaking News

error: Content is protected !!