ഒമാൻ : യുഎഇയില്‍ സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിയമം – ഒമാനിലേക്കുള്ള സന്ദര്‍ശകര്‍ വര്‍ധിക്കുന്നു

നിയമം നിലവില്‍ വന്നതോടെ വിസ പുതുക്കുന്നതിനായി തൊട്ടടുത്ത രാജ്യമായ ഒമാനിലേക്ക് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ബസ് വഴിയും സ്വകാര്യ വാഹനങ്ങളിലും ആകാശമാര്‍ഗത്തിലൂടേയും എത്തുന്നവരുടെ എണ്ണത്തില്‍ ഒരുപോലെ വര്‍ധവ് രേഖപ്പെടുത്തുന്നതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു.

മൂന്നുമാസത്തെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വിസാകാലാവധി തീരുമ്ബോള്‍ ഓണ്‍ലൈന്‍ മുഖേന വിസ പുതുക്കാനുള്ള അവസരമാണ് യുഎഇ നിര്‍ത്തലാക്കിയത്. ഇതേ തുടര്‍ന്ന് ദുബായില്‍ വിസിറ്റ് വിസ പുതുക്കാനുള്ള ചിലവ് വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

വിസ കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിട്ടതിനുശേഷം പുതുക്കിയ വിസയുമായി തിരിച്ചെത്തുകയാണ് സന്ദര്‍ശകര്‍ ചെയ്യുന്നത്. യുഎഇ അതിര്‍ത്തി കടന്നാല്‍ വിസക്കുവേണ്ടി ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ നാലുമുതല്‍ എട്ടുമണിക്കൂറിനകം വിസ ലഭ്യമാകുകയും ചെയ്യും. യുഎഇയില്‍ വിസ പുതുക്കല്‍ സംബന്ധിച്ച പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നതോടെ ടൂറിസ്റ്റ് പ്ലാനുകള്‍ തയ്യാറാക്കുകയാണ് ഒമാനിലെ ട്രാവല്‍ കമ്ബനികളെന്നാണ് വിവരം. ബസ്ചാര്‍ജ്, വിസാ ചെലവ്, താമസം എന്നിവയുള്‍പ്പെട്ട പാക്കേജിന് നിശ്ചിത തുകയാണ് കമ്ബനികള്‍ ഈടാക്കുന്നത്.

ഒമാനിലെ അതിര്‍ത്തി പ്രദേശങ്ങളായ അഖര്‍, ലിവ, ഷിനാസ്, എന്നിവിടങ്ങളിലായാണ് സന്ദര്‍ശകര്‍ക്ക് പ്രധാനമായും താമസ സൗകര്യങ്ങളൊരുക്കുന്നത്. ജോലി തേടി യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിസാകാലാവധി അവസാനിച്ചാല്‍ നാട്ടിലേക്ക് മടങ്ങി പുതിയ വിസയില്‍ തിരിച്ചുവരുന്നതിന് വലിയ പണചെലവാണ് ഉണ്ടാകുക. കൂടാതെ നിലവിലെ സീസണില്‍ വിമാന യാത്രാനിരക്ക് വന്‍തോതില്‍ ഉയരുന്നത് ഇത്തരത്തില്‍ നാട്ടിലേക്കുള്ള തിരിച്ചു വരവിന് പണ ചെലവ് വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇതോടെ ഒമാനിലേക്കുള്ള സന്ദര്‍ശകര്‍ വര്‍ധിക്കുകയാണ്.

Next Post

കുവൈത്ത്: പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Wed Dec 21 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ആദ്യത്തെ പാര്‍സലില്‍ നിന്ന് 900 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. രണ്ടാമത്തെ പാര്‍സലില്‍ നിന്ന് 300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് ഹാഷിഷ് […]

You May Like

Breaking News

error: Content is protected !!