യു.കെ: വർഷങ്ങൾക്ക് മുൻപ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച മോതിരത്തിന്റെ മതിപ്പ് വില 20 കോടി, വിശ്വസിക്കാനാവാതെ ഉടമ

ലണ്ടന്‍ : വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് യുകെയിലെ ഒരു സ്‌ത്രി.

34 കാരറ്റ് വജ്രമാണ് താന്‍ മുന്‍പ് സ്വന്തമാക്കിയ മോതിരം എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ പോലുമായില്ല.ഈ മോതിരത്തിന്റെ മതിപ്പ് വില ഇരുപത് കോടിയോളമാണെന്ന് പിന്നീട് കണ്ടെത്തി.

വീട് വൃത്തിയാക്കുന്നതിനിടയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരം ശ്രദ്ധയില്‍പെടുന്നത്. അപ്പോഴും അതിന് വലിയ പ്രധാന്യം കൊടുക്കാന്‍ ആ സ്‌ത്രി തയ്യാറായില്ല. എന്നാല്‍ ആ മോതിരത്തിന്റെ തിളക്കം കണ്ട് സംശയം തോന്നിയ അയല്‍വാസി അതിന്റെ മൂല്യം നിര്‍ണയിക്കാന്‍ ആവശ്യപെടുകയായിരുന്നു. അതിനെ തുടര്‍ന്ന് മൂല്യ നിര്‍ണയത്തിനായി മാര്‍ക് ലെയ്ന്‍ എന്ന വ്യക്തിയെ സമീപിച്ചു.

വില കുറഞ്ഞ വിവാഹ ആഭരണങ്ങള്‍ക്കൊപ്പമാണ് ഈ മോതിരം അവര്‍ എന്റെ കൈയില്‍ ഏല്‍പ്പിക്കുന്നത്. മൂല്യ നിര്‍ണയത്തിന്റെ ഭാഗമായി മോതിരം കുറച്ച്‌ ദിവസം എന്റെ കൈവശമുണ്ടായിരുന്നു. പൗണ്ട് കോയിനെക്കാള്‍ വലിപ്പം ഉണ്ടായിരുന്ന മോതിരം ക്യൂബിക്ക് സിര്‍ക്കോണിയ സിന്തറ്റിക് എന്ന വജ്രം എന്നാണ് ഞാന്‍ കരുതിയത്.എന്നാല്‍ പിന്നീടാണ് മനസിലായത് ഇതൊരു 34 കാരറ്റ് വജ്രമാണെന്ന്, മാര്‍ക് ലെയ്ന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.മോതിരത്തിന്റെ മൂല്യം ഉറപ്പ് വരുത്താന്‍ ബെല്‍ജിയത്തിലെ വിദഗ്‌ദ്ധരുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.

ഈ മോതിരം എവിടെ നിന്ന് വാങ്ങിയതെന്നോ എപ്പോള്‍ വാങ്ങിയെന്നോ അവര്‍ക്ക് ഓര്‍മ്മയില്ല. ഇപ്പോള്‍ ലേലം ചെയ്യുന്നതിനായി മോതിരം ലണ്ടനിലെ ഹട്ടന്‍ ഗാര്‍ഡനില്‍ സൂക്ഷിച്ചിട്ടുണ്ട്.

Next Post

യു.കെ: അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം

Mon Nov 1 , 2021
Share on Facebook Tweet it Pin it Email ഫൈസൽ നാലകത്ത്.പ്രവാചകനറെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വര്ഷങ്ങളായി നടത്തപ്പെടുന്ന അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകങ്ങളായി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനം ലോക മുസ്ലിംകൾ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേൽക്കുന്നത്. […]

You May Like

Breaking News

error: Content is protected !!