യു.കെ: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ആവശ്യകതയില്‍ യാതൊരു സംശയവുമില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെറ്റ് മൈഗ്രേഷന്‍ എണ്ണം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല വിധത്തിലുള്ള നടപടികളാണ് പരിശോധിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഇത് 700,000 എന്ന പുതിയ റെക്കോര്‍ഡില്‍ തൊടുമെന്നാണ് ആശങ്ക.

നെറ്റ് മൈഗ്രേഷന്‍ ലക്ഷ്യം എത്രയെന്ന് പ്രഖ്യാപിക്കാന്‍ സുനാക് തയ്യാറായിട്ടില്ല. എന്നിരുന്നാലും തനിക്ക് ലഭിച്ച 504,000 എന്ന നിലയില്‍ നിന്നും താഴ്ത്താന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറി പ്രകടനപത്രിക വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിയാണ് ഈ കണക്ക്. മൈഗ്രേഷന്‍ ലെവല്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പൊതുജനങ്ങളോട് മാപ്പ് പറയുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ജി7 സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി തയ്യാറായില്ല. കുടിയേറ്റ തോത് വളരെ ഉയര്‍ന്ന നിലയിലാണെന്ന് ഋഷി സുനാക് സമ്മതിച്ചു. ഇത് നിയന്ത്രിക്കാന്‍ സ്റ്റുഡന്റ് വിസകളാണ് പ്രധാനമായും ഇരയാകുക. ഒരു വര്‍ഷത്തെ പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ക്കൊപ്പം ഡിപ്പെന്‍ഡന്റുമാരെ കൊണ്ടുവരുന്നതിന് വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ മന്ത്രിമാര്‍ തീരുമാനത്തില്‍ എത്തിയെന്നാണ് സൂചന.

Next Post

ഒമാന്‍: ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഒമാന്‍- ഈജിപ്ത് ധാരണ

Mon May 22 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: വരുമാന- മൂലധനനികുതി വെട്ടിപ്പും തടയുന്നതിനും ഇരട്ടനികുതി ഒഴിവാക്കുന്നതിനും ഒമാനും ഈജിപ്തും കരാറിലും ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഒമാൻ ധനകാര്യ മന്ത്രി സുല്‍ത്താൻ ബിൻ സലേം അല്‍ ഹബ്‌സിയും ഈജിപ്ത് ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് മുഐത്തുമാണ് കരാറില്‍ ഒപ്പുവെച്ചത്. സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഈജിപ്ത് സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കരാറില്‍ എത്തിയത്. ഒമാനിലെ നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും […]

You May Like

Breaking News

error: Content is protected !!