കുവൈത്ത്: ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി – കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ട് കമ്ബനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു.

എണ്‍പത് കണ്ടെയ്‍നറുകളിലായി ഇരുപത് ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കടത്താന്‍ ശ്രമിച്ചതെന്ന് അതോറിറ്റി ബുധനാഴ്ച അറിയിച്ചു.

കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റിക്ക് കീഴിലുള്ള കെമിക്കല്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. മിഷ്‌അല്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

രാജ്യത്തു നിന്നും പെട്രോളിയും ഉത്പന്നങ്ങളും മറ്റ് കെമിക്കലുകളും കയറ്റുമതി ചെയ്യാനോ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങുകയും ഇതിന് അംഗീകാരമുള്ള കമ്ബനികളിലൂടെ മാത്രം നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് നിയമം.

ഇതിന് വിരുദ്ധമായി കള്ളക്കടത്ത് നടത്താനുള്ള ശ്രമത്തിന് 10,000 കുവൈത്തി ദിനാര്‍ പിഴ ലഭിക്കും. ഇതിന് പുറമെ രാജ്യത്തിന്റെ സമ്ബത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് കുവൈത്ത് കസ്റ്റംസ്, കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച്‌ കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Post

യു.കെ: ജര്‍മന്‍ ടെന്നീസ് ഇതിഹാസവും മുന്‍ സൂപ്പര്‍ താരവുമായ ബോറിസ് ബക്കര്‍ ജയില്‍ മോചിതനായി

Thu Dec 15 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ജര്‍മന്‍ ടെന്നീസ് ഇതിഹാസവും മുന്‍ സൂപ്പര്‍ താരവുമായ ബോറിസ് ബക്കര്‍ ജയില്‍ മോചിതനായി. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് രണ്ടര വര്‍ഷമാണ് ബോറിസ് ബക്കര്‍ ജയില്‍വാസം അനുഭവിച്ചത്. ഇതിന് ശേഷമാണ് മോചിപ്പിച്ചത്. മുന്‍ താരത്തെ ബ്രിട്ടനില്‍ നിന്ന് നാടുകടത്താനും തീരുമാനിച്ചതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. . സ്പെയിനിലെ മയോര്‍ക്കയിലുള്ള സ്വകാര്യ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഏതാണ്ട് […]

You May Like

Breaking News

error: Content is protected !!