കുവൈത്ത്: കെ.എം.സി.സി ഫലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.എം.സി.സി പേരാമ്ബ്ര മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.കെ. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആര്‍.കെ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ഫലസ്തീൻ വിഷയത്തെ സംബന്ധിച്ച്‌ തുറയൂര്‍ പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ്‌ ടി.പി. അബ്ദുല്‍ അസീസ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. മുഹമ്മദലി, ജില്ല ട്രഷറര്‍ അസീസ് പേരാമ്ബ്ര, അബ്ദുല്‍ അസീസ് നരക്കോട്, നിസാര്‍ മേപ്പയൂര്‍, മണാട്ട് അമ്മത് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് കല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദലി പുതിയോട്ടില്‍ നന്ദിയും പറഞ്ഞു.

കുവൈത്ത് സിറ്റി: കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. കെ.എം.സി.സി ആസ്ഥാന ഓഫിസില്‍ സംസ്ഥാന പ്രസിഡന്റ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഖാദര്‍ കൈതക്കാട് അധ്യക്ഷത വഹിച്ചു. ഇ.കെ. മുസ്തഫ കോട്ടപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ മാവിലാടം, മുൻ കേന്ദ്ര സെക്രട്ടറി അഷ്‌റഫ്‌ തൃക്കരിപ്പൂര്‍, ജില്ല വൈസ് പ്രസിഡന്റ് കെ.പി. കുഞ്ഞബ്ദുല്ല, മണ്ഡലം സെക്രട്ടറി റയീസ് വലിയകത്ത്, കെ.കെ. ശംസീര്‍ നാസര്‍, ഇബ്രാഹിം കോട്ടപ്പുറം എന്നിവര്‍ ആശംസ നേര്‍ന്നു.കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം ജന. സെക്രട്ടറി മിസ്ഹബ് മാടമ്ബില്ലത്ത് സ്വാഗതവും ട്രഷറര്‍ അമീര്‍ കമ്മാടം നന്ദിയും പറഞ്ഞു.

Next Post

യു.കെ: ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്ത്, വിസ റദ്ദാക്കി നാടുകടത്തും

Sat Oct 14 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്താണെന്ന് ബ്രിട്ടന്‍. ബ്രിട്ടന്റെ കണ്ണില്‍ ഹമാസ് തീവ്രവാദ സംഘടനയാണ്. ഇവരെ പിന്തുണയ്ക്കുന്ന സമീപനം വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്തുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ആന്റി സെമറ്റിക് നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വിസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ […]

You May Like

Breaking News

error: Content is protected !!