കുവൈത്ത്: അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറക്കുന്നു.

കുവൈത്ത് സിറ്റി | സര്‍ക്കാര്‍ നയം അനുസരിച്ച്‌ ജനസംഖ്യാപരമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കാനും വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ കൈക്കൊള്ളാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇഖാമ ലംഘകരെ പിടികൂടുന്നതിനായി പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന ക്യാമ്ബയിനുകള്‍ വര്‍ധിപ്പിക്കും.

നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി പെര്‍മിറ്റ്‌ നേടിയവരെ പിടികൂടാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പെര്‍മിറ്റുകള്‍ ആവശ്യമുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മാന്‍പവര്‍ അതോറിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ വിപണിക്ക് അവരുടെ ജോലി ആവശ്യമില്ലെങ്കില്‍ ഈ വര്‍ഷം പല പെര്‍മിറ്റുകളും പുതുക്കില്ല.

പ്രവാസികളുടെ ഇഖാമ സംബന്ധിച്ച്‌ മന്ത്രി നേരത്തേ എം പിമാരോട് ചര്‍ച്ച ചെയ്തിരുന്നു. തൊഴിലാളികളെ കൊണ്ടുവരുന്ന വ്യവസായികള്‍ക്ക് ഫീസ് ചുമത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഫീസ് നിയമപരവും ഭരണഘടനാപരവും ആണെന്ന് ഉറപ്പ് വരുത്താന്‍ പഠനം നടത്തുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: നിയന്ത്രണംവിട്ട കാറിടിച്ച്‌ നാല് പ്രവാസികള്‍ മരിച്ചു

Tue Jan 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച്‌ നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച്‌ മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും […]

You May Like

Breaking News

error: Content is protected !!