കുവൈത്ത്: നിയന്ത്രണംവിട്ട കാറിടിച്ച്‌ നാല് പ്രവാസികള്‍ മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച്‌ നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം.

കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച്‌ മരിച്ചത്.

ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Next Post

യു.കെ: ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച്‌ മല്ലു സ്ട്രെയ്ഞ്ചര്‍സ് നെെറ്റ് സീസൺ 2

Tue Jan 10 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച്‌ മല്ലു സ്ട്രെയ്ഞ്ചര്‍സ് നെെറ്റ് ന്റെ രണ്ടാം പതിപ്പിലേക്ക് യു കെ മലയാളികളെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പരസ്പരം അറിയാത്ത U.K യിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെ യിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമൊക്കെയുള്ള ഒരു സുവര്‍ണ്ണാവസരമൊരുക്കുകയാണ് Mallu Strangers Night എന്ന […]

You May Like

Breaking News

error: Content is protected !!