ഒമാന്‍: ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ് -പ്രവാസി വെല്‍ഫെയര്‍ ഒമാന്‍

മസ്കത്ത്: ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുക എന്ന് പറഞ്ഞ് കേരളത്തിലെ ജനത്തിന് ഇടത് സര്‍ക്കാര്‍ നല്‍കിയത് നടുവൊടിക്കുന്ന വിലവര്‍ധനയും നിരാശയും മാത്രമാണെന്ന് പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അനിയന്ത്രിതമായ വിലകയറ്റത്തിന് സാഹചര്യം സൃഷ്ടിച്ച്‌ കൊണ്ട് വിപണി നിയന്ത്രണം എന്ന പേരില്‍ 2000 കോടി വകയിരുത്തി ജനത്തെ പരിഹസിക്കുകയാണ്.സാമൂഹ്യക്ഷേമ പദ്ധതികളില്‍ യാതൊരു വര്‍ദ്ധനയും നല്‍കാതെ സമ്ബൂര്‍ണ്ണമായ മൗനമാണ് പുലര്‍ത്തിയിരിക്കുന്നത്.

ബജറ്റില്‍ പ്രവാസികള്‍ക്കായി വകയിരുത്തിയിട്ടുള്ള നാമമാത്രമായ ഫണ്ടുകള്‍ എത്രമാത്രം ഉപയോഗപ്രദമായിരിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. എ.കെ.ജി മ്യുസിയത്തിന് ആറു കോടി കണ്ടെത്തിയ സര്‍ക്കാര്‍ ലക്ഷകണക്കിന് പ്രവാസികളുടെ യാത്ര ചിലവ് കുറക്കാന്‍ ഇടപെടുന്നതിന് വേണ്ടി കോര്‍പസ് ഫണ്ടായി കണ്ടെത്തിയിരിക്കുന്നത് വെറും 15 കോടിയാണ്. ഓരോ വര്‍ഷവും ശതകോടി ഡോളറുകള്‍ വിദേശത്ത് നിന്നും കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയത് വെറും 50 കോടിയും. ഒരു വശത്ത് പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പറയുകയും മറുവശത്ത് അവരെ കറവപ്പശുക്കളാക്കുകയും അവഗണിക്കുകയും ചെയ്യുകയാണ് കേരള സര്‍ക്കാര്‍.

യോഗത്തില്‍ പ്രസിഡന്റ് കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജിദ് റഹ്‌മാന്‍, സെക്രട്ടറി അസീബ് മാള , റിയാസ് വളവന്നൂര്‍, സനോജ് മട്ടാഞ്ചേരി, അലിമീരാന്‍ , താഹിറ നൗഷാദ്, ഫാത്തിമ ജമാല്‍ എന്നിവര്‍ സംസാരിച്ചു.

Next Post

കുവൈത്ത്: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക്മരുന്നു വേട്ട പിടിയിലായവരില്‍ ഇന്ത്യക്കാരനും

Sat Feb 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ട വരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍.കഴിഞ്ഞ ദിവസം വഫറയില്‍ വെച്ചാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട നടന്നത്.ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് വഫറയിലെ ഒരു ഫാക്റ്ററിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 15 […]

You May Like

Breaking News

error: Content is protected !!