സലാല: ഹ്രസ്വസന്ദര്‍ശനാര്‍ഥം സലാലയില്‍ എത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സലാല കെ.എം.സി.സി സ്വീകരണം നല്‍കി.
കെ.എം.സി.സി ഹാളില്‍ നടന്ന സ്വീകരണത്തില്‍ കേന്ദ്ര കമ്മിറ്റി നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു. പ്രസിഡന്‍റ് നാസര്‍ പെരിങ്ങത്തൂര്‍ പൊന്നാട അണിയിച്ചു. അഷ്റഫ് താമരശ്ശേരി അനുഭവങ്ങള്‍ പങ്കുവെച്ചു.
സലാലയില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് യു.എ.ഇ വഴിയുള്ള സേവനം ലഭ്യമാക്കാൻ എയര്‍ലൈൻസുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റഷീദ് കല്പറ്റ, നാസര്‍ കമൂന, ഹുസൈൻ കാച്ചിലോടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി സ്വാഗതവും സെക്രട്ടറി ഹാഷിം കോട്ടക്കല്‍ നന്ദിയും പറഞ്ഞു.