ഒമാന്‍: ഖരീഫ് സീസണ്‍ – ഒമാന്‍ എയര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: ഖരീഫ് സീസണിലെ സലാലയിലേക്കുള്ള യാത്രാനിരക്ക് ഒമാൻ എയര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഒരു വശത്തേക്ക് മാത്രം 35 റിയാലിനു മുകളിലാണ് ടിക്കറ്റ് നിരക്ക്.

എന്നാല്‍, സ്വദേശി പൗരന്മാര്‍ക്ക് മസ്‌കത്തിനും സലാലക്കുമിടയില്‍ മടക്ക യാത്രക്കുള്‍പ്പെടെ 54 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇക്കോണമി ക്ലാസിലാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്നത്. ദേശീയ തിരിച്ചറിയില്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ ഇതിന് ആവശ്യമാണ്.

ഏഴ് കിലോ ഹാന്‍ഡ് ബാഗേജും 30 കിലോ ചെക്ക്ഡ് ഇന്‍ ബാഗേജും അനുവദിക്കും. ഖരീഫ് സീസണില്‍ സലാലയിലേക്ക് ഒമാന്‍ എയര്‍ സര്‍വിസും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുതായി ചേര്‍ക്കപ്പെട്ടതുള്‍പ്പെടെ പ്രതിദിനം 12 സര്‍വിസുകളായിരിക്കും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ നടത്തുക.

Next Post

കുവൈത്ത്: ബാലവേദി കുവൈത്ത് നാടക ശില്‍പ ശാല സംഘടിപ്പിച്ചു

Sat Jun 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈത്ത് നാടക ശില്‍പശാല സംഘടിപ്പിച്ചു. മംഗഫ് കല സെന്ററില്‍ ബാലവേദി ഫഹാഹീല്‍ മേഖല പ്രസിഡന്റ് സെൻഹ ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കല കുവൈറ്റ് ട്രഷറര്‍ അജ്നാസ് ഉദ്ഘാടനം ചെയ്തു.നാട്ടില്‍ നിന്നും അതിഥിയായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും സാങ്കേതിക വിദഗ്ധനുമായ ഷൈമോൻ ചാലോട് നാടക കളരിക്ക് നേതൃത്വം നല്‍കി. […]

You May Like

Breaking News

error: Content is protected !!