കുവൈത്ത്: ശമ്ബള സമ്ബ്രദായം പുനഃപരിശോധിക്കാന്‍ കുവൈത്ത് സ്ട്രാറ്റജിക് ബദല്‍ പേറോള്‍ സിസ്റ്റം നടപ്പിലാക്കും

സര്‍ക്കാര്‍ പൊതുമേഖലയിലെ ശമ്ബള സമ്ബ്രദായം പുനഃപരിശോധിക്കാനുള്ള ആലോചനയുമായി കുവൈത്ത് ധനകാര്യ മന്ത്രാലയം. ദേശീയ സമ്ബദ്‌വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് സ്ട്രാറ്റജിക് ബദല്‍ പേ റോള്‍ സിസ്റ്റം നടപ്പിലാക്കുന്നത്.

ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്ബള ക്രമീകരണം. ഇതിലൂടെ പേയ്‌മെന്റില്‍ തുല്യത കൈവരിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സര്‍ക്കാര്‍ മേഖലയില്‍ സാലറി വര്‍ദ്ധിക്കുന്നതോടെ സ്വദേശി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ കഴിയും.

അതിനിടെ സ്ട്രാറ്റജിക് പേറോള്‍ സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ മന്ത്രി മനാഫ് അല്‍ ഹജ്റി പറഞ്ഞു. പേറോള്‍ സിസ്റ്റം നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയിലാണെന്നും നയപരമായ തീരുമാനങ്ങള്‍ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 വര്‍ഷത്തിനിടെ ശമ്ബളയിനത്തില്‍ ആറുമടങ്ങ് വര്‍ദ്ധനയുണ്ടായതായും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

എണ്ണ വിലയില്‍ കുറവ് വന്നത് കുവൈത്ത് ഉള്‍പ്പെടെയുള്ള ഉത്പാദക രാജ്യങ്ങളുടെ സാമ്ബത്തിക അടിത്തറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തിയും പൊതു ചെലവ് കുറച്ചു പ്രതി സന്ധി തരണം ചെയ്യുന്നതിനുള്ള ദീര്‍ഘകാല സാമ്ബത്തിക പരിഷ്കരണ പദ്ധതിക്കാണ് കുവൈത്ത് രൂപം നല്‍കിയത് . ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ബജറ്റ് പുന:ക്രമീകരിക്കുന്നതിനും സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

Next Post

യു.കെ: കുമരകം സ്വദേശിക്ക് യുകെ യൂണിവേഴ്‌സിറ്റിയുടെ ഒരു കോടി സ്‌കോളര്‍ഷിപ്പ്

Sat Jul 1 , 2023
Share on Facebook Tweet it Pin it Email കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്. മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ഷിപ് ലഭിച്ചത്. നാലു വര്‍ഷത്തെ പിഎച്ച്ഡി പഠനത്തിനും ബിബിനു പ്രവേശനം ലഭിച്ചു. കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്സികോളജിക്കല്‍ […]

You May Like

Breaking News

error: Content is protected !!