കുവൈത്ത്: കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു അധ്യാപകന് കുത്തേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു അധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമിട്ടത്.

രണ്ട് അധ്യാപകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടു. തര്‍ക്കം അവസാനിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ രണ്ടുപേരോടും സത്യവാങ്മൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സത്യവാങ്മൂലം എഴുതുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അധ്യാപകന്‍ സഹപ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മൂന്ന് തവണയാണ് അധ്യാപകന്‍ സഹപ്രവര്‍ത്തകനെ കുത്തിയത്.

ഇത് കണ്ടു നിന്ന ഡയറക്ടര്‍ ഉച്ചത്തില്‍ നിലവിളിച്ചതോടെ മറ്റ് അധ്യാപകര്‍ ഓടിക്കൂടി. കുത്തേറ്റ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആഴത്തിലുള്ള കുത്തേറ്റ അധ്യാപകന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തില്‍ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

Next Post

ഒമാന്‍: ലോകകപ്പ് ആരാധകര്‍ക്കായി പ്രത്യേക ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനൊരുങ്ങി ഒമാന്‍

Wed Oct 26 , 2022
Share on Facebook Tweet it Pin it Email ഫിഫ ലോകകപ്പ് ഖത്തര്‍ 2022-നോടനുബന്ധിച്ചുള്ള സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഫുട്ബോള്‍ ആരാധകര്‍ക്കായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ തലസ്ഥാനമായ മസ്കറ്റില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗും നിരവധി ആവേശകരമായ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളുന്നതാകും ഫെസ്റ്റ്. സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങളും […]

You May Like

Breaking News

error: Content is protected !!