ഒമാന്‍: ലോകകപ്പ് ആരാധകര്‍ക്കായി പ്രത്യേക ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനൊരുങ്ങി ഒമാന്‍

ഫിഫ ലോകകപ്പ് ഖത്തര്‍ 2022-നോടനുബന്ധിച്ചുള്ള സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഫുട്ബോള്‍ ആരാധകര്‍ക്കായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ തലസ്ഥാനമായ മസ്കറ്റില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗും നിരവധി ആവേശകരമായ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളുന്നതാകും ഫെസ്റ്റ്.

സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നേടാനാകുന്ന കലാപരമായ പ്രകടനങ്ങള്‍, സംവേദനാത്മക ഗെയിമുകള്‍, ആവേശകരമായ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ ഫെസ്റ്റിവല്‍ അവതരിപ്പിക്കും. പ്രാദേശികവും അന്തര്‍ദേശീയവുമായ റെസ്റ്റോറന്റുകള്‍ക്കായി ഒരു സെക്ഷന്‍ തെന്ന് മാറ്റിവെച്ചിട്ടുണ്ട്. ലോകകപ്പ് ഈ മേഖലയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനമാണെന്ന് ഒമാനി പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയും ഫിഫ ലോകകപ്പ് ഖത്തറിനൊപ്പമുള്ള ഒമാന്റെ പരിപാടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ അസ്സാന്‍ ബിന്‍ ഖാസിം അല്‍ ബുസൈദി പറഞ്ഞു.

Next Post

''ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ പറയെടാ'' എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകള്‍ക്കും വിവര്‍ത്തനമൊരുക്കി മെറ്റ

Thu Oct 27 , 2022
Share on Facebook Tweet it Pin it Email വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ, ഭാഷ, സംസ്കാരം, വസ്ത്രം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും ഈ വൈവിധ്യം നമുക്ക് കാണാന്‍ സാധിക്കും. വിവിധ സംസ്ഥാനങ്ങളുടെ അ‌ടിസ്ഥാനത്തില്‍ മാത്രമല്ല, ഒരു സംസ്ഥാനത്തുതന്നെ പ്രാദേശികമായിപ്പോലും ഈ പറഞ്ഞ വിവിര വൈവിധ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതില്‍ ഭാഷയുടെ […]

You May Like

Breaking News

error: Content is protected !!