”ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ പറയെടാ” എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകള്‍ക്കും വിവര്‍ത്തനമൊരുക്കി മെറ്റ

വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ, ഭാഷ, സംസ്കാരം, വസ്ത്രം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും ഈ വൈവിധ്യം നമുക്ക് കാണാന്‍ സാധിക്കും. വിവിധ സംസ്ഥാനങ്ങളുടെ അ‌ടിസ്ഥാനത്തില്‍ മാത്രമല്ല, ഒരു സംസ്ഥാനത്തുതന്നെ പ്രാദേശികമായിപ്പോലും ഈ പറഞ്ഞ വിവിര വൈവിധ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതില്‍ ഭാഷയുടെ പങ്ക് വളരെ വലുതാണ്.

വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ എന്നാല്‍ ഭാഷയുടെ കാര്യത്തിലും ഒട്ടേറെ വൈവിധ്യങ്ങളും സവിശേഷതകളും നമുക്ക് കാണാന്‍ സാധിക്കും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ എന്നപോലെ ലോകത്തെമ്ബാടും ഇത്തരത്തില്‍ ഭാഷാപരമായ പ്രത്യേകതകള്‍ കാണാം. അ‌തില്‍ ഒന്നാണ് ലിപിയില്ലാതെ വാമൊഴിയായി മാത്രം ഉപയോഗിച്ചുവരുന്ന ഭാഷകള്‍. നമ്മുടെ ഇന്ത്യയിലും ഇത്തരം ലിപിയില്ലാ ഭാഷകള്‍ ഉണ്ട്. തുളു, കൊങ്കിണി എന്നിവയാണ് അ‌തിന് ഉതാഹരണം.

ഏതു നാട്ടില്‍ ചെന്നാലും അ‌വിടുത്തെ ഭാഷ പെട്ടെന്ന് പഠിച്ചെടുക്കുന്നതില്‍ മലയാളികള്‍ മിടുക്കരാണ്. വ്യക്തിപരമായ കഴിവിന് പുറമെ നമ്മുടെ ഭാഷയുടെ ശക്തിയും അ‌തില്‍ ഒരു പ്രധാനഘടകമായിരിക്കാം. ലോകത്തെമ്ബാടുമായി മനുഷ്യര്‍ ഏകദേശം 7,000 ഭാഷകള്‍ സംസാരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതില്‍ ഏകദേശം 4,000 ഭാഷകള്‍ ലിഖിത രൂപത്തിലാണെങ്കിലും 3,000 ഭാഷകള്‍ ഇപ്പോഴും നിയതമായ ലിപി രൂപമില്ലാത്തതും അ‌തിനാല്‍ത്തന്നെ പകര്‍ത്താന്‍ കഴിയാത്തതുമാണ്. അ‌തിനാല്‍ ഈ ലിപിയില്ലാ മൊഴികള്‍ പലപ്പോഴും പലര്‍ക്കും വെല്ലുവിളി സൃഷ്ടിക്കാറുമുണ്ട്.

Next Post

യു.എസ്.എ: വിദ്യാര്‍ത്ഥികളുടെ വായ്‌പ റദ്ദാക്കുന്ന അപ്പീല്‍ കോടതി തടഞ്ഞു

Fri Oct 28 , 2022
Share on Facebook Tweet it Pin it Email വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി. ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!