യു.കെ: മക്കള്‍ ക്യാന്‍സര്‍ ബാധിതരെന്നു തെറ്റിദ്ധരിപ്പിച്ച് ഒരു കുടുംബത്തെ ചികിത്സയിലേക്ക് വലിച്ചിഴച്ചു ഇന്ത്യന്‍ ഡോക്ടറുടെ ജോലി തെറിച്ചു

കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നു കുടുംബങ്ങളെ കെണിയിലാക്കിയ ഇന്ത്യന്‍ ഡോക്ടറുടെ പദവി നഷ്ടമായതു ശരിവച്ച് കോടതി. കുട്ടികള്‍ക്ക് കാന്‍സറാണോയെന്ന് സംശയമുണ്ടെന്ന പേരില്‍ മാതാപിതാക്കളെ ആശങ്കയിലാക്കി തന്റെ സ്വകാര്യ ലാബില്‍ സ്‌കാനുകളും മറ്റു പരിശോധനകളും നടത്തി പണം തട്ടിയ ഡോക്ടര്‍ക്കെതിരായ നടപടിയാണ് കോടതി ശരിവെച്ചത്.

എന്‍എച്ച്എസിലെക്ക് അയയ്ക്കാതെ സ്വകാര്യ ലാബിലേക്കാണ് ഇയാള്‍ ഇരയാക്കപ്പെട്ടവരെ അയച്ചിരുന്നത്. ചെലവേറിയ പരിശോധനകള്‍ നടത്തി കാശ് തട്ടുകയായിരുന്നു മീണചൗധരിയെന്ന ഇന്ത്യന്‍ വംശജനയായ ഡോക്ടറുടെ രീതി. ഇരയാക്കപ്പെട്ട ഒരു കുടുംബത്തിന്റെ പരാതിയില്‍ 45 കാരനായ ഇദ്ദേഹത്തെ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ട്രിബ്യൂണല്‍ വിചാരണ ചെയ്തു. 2017ല്‍ ഇയാള്‍ ഡോക്ടറുടെ പ്രൊഫഷന് ചേരാത്ത ജോലികള്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. ട്രിബ്യൂണല്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കിയതോടെ അപ്പീലുമായി എഡിന്‍ബര്‍ഗിലെ കോര്‍ട്ട് ഓഫ് സെഷനെ സമീപിച്ചു. ഇപ്പോഴിതാ ഇവിടേയും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

എഎസ്ഡി ഉള്ളതിനാല്‍ അച്ചടക്ക നടപടി റദ്ദാക്കണമെന്നും കേസ് മറ്റൊരു ട്രിബ്യൂല്‍ പരിഗണിക്കണമെന്നും ഡോക്ടറുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. യാതൊരു ധാര്‍മികതയും ഡോക്ടര്‍ തൊഴിലില്‍ കാണിച്ചില്ലെന്ന് കോടതി വിലയിരുത്തി.

1998ല്‍ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും യോഗ്യത നേടിയ ശേഷം നിരവധി പീഡിയാട്രിക് പോസ്റ്റുകളില്‍ ഇയാള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2013ല്‍ ആണ് ഇയാള്‍ എന്‍ എച്ച് എസ് ഫോര്‍ത്ത് വാലിയില്‍ പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജിയില്‍ പൂര്‍ണ്ണ സമയ കണ്‍സള്‍ട്ടന്റ് ആകുന്നത്.

Next Post

ഒമാന്‍: ഒമാനിലേക്ക് പോകാന്‍ വിസ വേണ്ട പുതിയ പ്രഖ്യാപനം, ചില നിബന്ധകള്‍

Sat Mar 18 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഗള്‍ഫ് രാജ്യമായ ഒമാന്‍ വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. വിദേശികള്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് വരാമെന്നാണ് പ്രഖ്യാപനം. 103 രാജ്യക്കാര്‍ക്കാണ് ഈ അവസരം. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്ള രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജപ്പാന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒമാനിലെത്തിയ ഉടനെ […]

You May Like

Breaking News

error: Content is protected !!