ഒമാന്‍: ഒമാനിലേക്ക് പോകാന്‍ വിസ വേണ്ട പുതിയ പ്രഖ്യാപനം, ചില നിബന്ധകള്‍

മസ്‌കത്ത്: ഗള്‍ഫ് രാജ്യമായ ഒമാന്‍ വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. വിദേശികള്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് വരാമെന്നാണ് പ്രഖ്യാപനം. 103 രാജ്യക്കാര്‍ക്കാണ് ഈ അവസരം. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്ള രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജപ്പാന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒമാനിലെത്തിയ ഉടനെ വിസ അനുവദിക്കും.

വിസയില്ലാതെ ഒമാനിലെത്തുന്നവര്‍ക്ക് 14 ദിവസമാണ് താമസ അനുമതി നല്‍കുക. ശേഷം താമസ കാലാവധി നീട്ടാന്‍ സാധിക്കും. ഒരു മാസം കൂടി താമസത്തിന് അനുമതി ലഭിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ ഓണ്‍ലൈനായി നല്‍കണം. ഇതിന് 20 ഒമാന്‍ റിയാല്‍ ഫീസ് ഈടാക്കും. ഒന്നിലധികം തവണ ഒമാനിലെത്തി മടങ്ങാന്‍ സാധിക്കുന്ന മള്‍ട്ടി എന്‍ട്രി വിസയ്ക്ക് വേണ്ടിയും ഇത്തരക്കാര്‍ക്ക് അപേക്ഷിക്കാം. ഈ വിസയുടെ കാലാവധി ഒരു വര്‍ഷമാകും. അതേസമയം തന്നെ, ഒമാനിലെത്തിയാല്‍ ഒരുമാസത്തില്‍ കൂടുതല്‍ തങ്ങരുത് എന്ന നിബന്ധനയുണ്ട്.

വിസയില്ലാതെ ഒമാനിലെത്തുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണ്. മടക്ക ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകള്‍. ഒമാനിലെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. 2021നേക്കള്‍ 348 ശതമാനം വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തി എന്നാണ് ഒമാന്‍ ഭരണകൂടത്തിന്റെ കണക്ക്.

കഴിഞ്ഞ വര്‍ഷം മാത്രം 29 ലക്ഷം വിനോദ സഞ്ചാരികള്‍ ഒമാനിലെത്തി. ഇതോടെ വന്‍കിട ഹോട്ടലുകളുടെ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. ഹോട്ടലുകളുടെ വരുമാനം ഇരട്ടിയായി വരുമാനം വര്‍ധിച്ചു എന്നാണ് കണക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഒമാനിലേക്ക് പ്രവേശനത്തിന് ഒട്ടേറെ നിബന്ധനകളുണ്ടായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ടെന്നാണ് പുതിയ അറിയിപ്പ്. വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖയും ആവശ്യമില്ല.

Next Post

കുവൈത്ത്: ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി കുവൈത്ത്

Sat Mar 18 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതായി എന്‍ഡോവ്‌മെന്റ്, ഇസ്‍ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ സത്താം അല്‍ മുസൈന്‍ അറിയിച്ചു. രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ക്വോട്ട 8,000 ആണ്. ഓണ്‍ലൈന്‍ വഴി 40000ത്തോളം അപേക്ഷകള്‍ എത്തിയിരുന്നു. ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ ബിദൂനികള്‍ക്ക് അവസരം നല്‍കണം […]

You May Like

Breaking News

error: Content is protected !!