ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം

തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്.

പെട്രോള്‍ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്.

പുതുക്കിയ നിരക്ക് അനുസരിച്ച്‌ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില 93 രൂപ 52 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 70 പൈസയാണ്. ഡീസല്‍ വില 91 രൂപ 49 പൈസയും.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103 രൂപ 97 പൈസയായി. ഡീസല്‍ ലിറ്ററിന് 92 രൂപ 57 പൈസയായും താഴ്ന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Next Post

യു.കെ: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍

Thu Nov 4 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ‘മോല്‍നുപിറാവിര്‍’ എന്ന ആന്‍ഡി വൈറല്‍ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്‌ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്‌.ആര്‍.എ) അംഗീകാരം നല്‍കിയത്. ഗുളിക യു.എസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ സമിതി ഈ അപേക്ഷ ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. […]

You May Like

Breaking News

error: Content is protected !!