യു.കെ: ജയിലുകള്‍ തിങ്ങിനിറഞ്ഞു, ബലാത്സംഗ പ്രതികളെ ജാമ്യത്തില്‍ വിടാനൊരുങ്ങി സര്‍ക്കാര്‍

ലണ്ടന്‍: ജയിലുകള്‍ തിങ്ങിനിറഞ്ഞ സാഹചര്യത്തില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ ബലാത്സംഗ പ്രതികളെ ജാമ്യത്തില്‍ പുറത്തുവിടുന്നതാണ് ഉത്തമമെന്നാണ് മന്ത്രിമാരുടെ കണ്ടെത്തല്‍.ജയിലുകള്‍ നിറഞ്ഞുകവിഞ്ഞ് പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെയാണ് ഗുരുതര കേസുകളില്‍ പെട്ടവരെയും അടുത്ത ആഴ്ച മുതല്‍ പുറത്തുവിടുന്നത്. ലൈംഗിക കുറ്റവാളികള്‍ക്ക് പുറമെ കവര്‍ച്ചക്കാരെയും അടിയന്തര കസ്റ്റഡി അനുവദിക്കുന്നതിന് പകരം ജാമ്യം നല്‍കി പുറത്തുവിടണമെന്ന് ജഡ്ജിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഏറ്റവും അപകടകാരികളായി കരുതുന്ന ക്രിമിനലുകളെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്താല്‍ മജിസ്ട്രേറ്റ്സ് കോടതി സെല്ലുകളില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും സെല്ലുകള്‍ അതിന്റെ പരമാവധി കപ്പാസിറ്റിയില്‍ എത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 88,016 തടവുകാരാണ് നിലവില്‍ അകത്തുള്ളത്. കേവലം 650 പേര്‍ക്ക് കൂടി മാത്രമാണ് ഇനി ഇടം ബാക്കിയുള്ളത്.തിങ്കളാഴ്ച മുതല്‍ വിധി പ്രസ്താവനകള്‍ മാറ്റിവെയ്ക്കേണ്ടതായി വരുമെന്ന് ഇംഗ്ലണ്ട്, വെയില്‍സ് സീനിയര്‍ പ്രിസൈഡിംഗ് ജഡ്ജ് ലോര്‍ഡ് എഡിസ് ഉത്തരവിട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലുകളില്‍ കൂടുതല്‍ ഇടം കണ്ടെത്താന്‍ അപകടം കുറഞ്ഞ തടവുകാരെ പുറത്തുവിടാനുള്ള എമര്‍ജന്‍സി സ്‌കീം അടുത്ത ആഴ്ചയോടെ മന്ത്രിമാര്‍ പ്രഖ്യാപിക്കുമെന്ന് ക്രൗണ്‍ കോര്‍ട്ട് ജഡ്ജിമാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയം ഗവണ്‍മെന്റിന് എതിരായി ലേബര്‍ പാര്‍ട്ടി ആയുധമായി ഉപയോഗിക്കുമെന്ന് ഉറപ്പാണ്.

Next Post

ഒമാന്‍: ജലവിതരണ ബില്ലും ക്രമീകരിക്കണമെന്ന് ഉപഭോക്താക്കള്‍

Thu Oct 12 , 2023
Share on Facebook Tweet it Pin it Email സാമൂഹിക മാധ്യമങ്ങളിലും ഉയര്‍ന്ന മുറവിളി കാരണം അധികൃതര്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വൈദ്യുതി സബ്സിഡി 15 ശതമാനത്തില്‍നിന്ന് 30 ആയി വര്‍ധിപ്പിച്ചിരുന്നു. എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനമാകുന്ന ഈ തീരുമാനം ഉപഭോക്താക്കള്‍ പരക്കെ സ്വാഗതം ചെയ്തു. വേനല്‍ മാസങ്ങളായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സബ്സിഡി താമസ വിഭാഗത്തില്‍പെട്ട എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുകയും ചെയ്യും. എന്നാല്‍, വെള്ളത്തിന്‍റെ ബില്ലുകളില്‍ കാണുന്ന അസന്തുലിതത്വവും തെറ്റായ […]

You May Like

Breaking News

error: Content is protected !!