യു.കെ: മോര്‍ട്ട്‌ഗേജ് ഉയര്‍ന്നതോടെ വാടക വീടുകള്‍ക്ക് ക്ഷാമം ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ വെട്ടിലാകും

ലണ്ടന്‍: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുന്‍പില്‍ എത്തിയിരിക്കുകയാണ്. നിരക്കുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ”ബൈ -ടു -ലെറ്റ് ‘ പ്രോപ്പര്‍ട്ടികള്‍ വാങ്ങുവാന്‍ ഭൂവുടമകള്‍ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോണ്‍ ചാര്‍കോളിലെ മോര്‍ട്ട്‌ഗേജ് ബ്രോക്കറായ റേ ബൗള്‍ജര്‍ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കി. ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും ആണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചാന്‍സിലര്‍ ക്വാസി ക്വാര്‍ട്ടെങിന്റെ മിനി ബഡ്ജറ്റ് വരാനിരിക്കെ, നിലവിലെ വിപണിയുടെ സ്ഥിതി അവലോകനം ചെയ്യുവാനാണ് ഇത്തരത്തില്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഈ വര്‍ഷത്തില്‍ ഉടനീളം ഫിക്‌സഡ് – റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ റേറ്റുകള്‍ ക്രമാതീതമായി ഉയര്‍ന്നിരുന്നു. ബാക്കിയുള്ള വിപണികളേക്കാള്‍ ബൈ – ടു – ലെറ്റ് സെക്ടറില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എംപിമാരുടെ കമ്മിറ്റിക്ക് മുന്‍പില്‍ എത്തിയത്. പലയിടങ്ങളിലും വസ്തുവിന്റെ 50 മുതല്‍ 60 ശതമാനം വരെ മോര്‍ട്ട്‌ഗേജ് സുരക്ഷിതമാക്കാന്‍ ഭൂവുടമകള്‍ക്ക് ചില പ്രദേശങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബൌള്‍ജര്‍ വ്യക്തമാക്കി. ഇത് ചില ഭൂഉടമകളെ വസ്തു വില്‍ക്കുന്ന തീരുമാനത്തിലെത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ആദ്യം, നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി യുകെയിലെ വീടുകളുടെ വില ഒക്ടോബറില്‍ 0.9% കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15 മാസത്തെ ആദ്യത്തെ പ്രതിമാസ ഇടിവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന മിനി ബഡ്ജറ്റ് ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

Next Post

യു.കെ: ബ്രിട്ടന്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Fri Nov 4 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍ : 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ സാമ്ബത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒറ്റ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള […]

You May Like

Breaking News

error: Content is protected !!