യു.കെ: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍.

‘മോല്‍നുപിറാവിര്‍’ എന്ന ആന്‍ഡി വൈറല്‍ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്‌ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്‌.ആര്‍.എ) അംഗീകാരം നല്‍കിയത്.

ഗുളിക യു.എസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ സമിതി ഈ അപേക്ഷ ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.

ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്.

അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. കോവിഡ് ബാധിച്ച്‌ ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Post

യു.എസ്.എ: ദീപങ്ങൾ തെളിയിച്ച് ലോകത്തിന് ദീപാവലി ആശംസകളുമായി യുഎസ് പ്രസിഡന്റ്

Thu Nov 4 , 2021
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍: ലോകത്തിന്റെ അങ്ങോളമിങ്ങോളം ദീപാവലിയാഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രകാശം പരത്തി അന്ധകാരം നീങ്ങുമ്ബോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍ അറിയിച്ച പ്രസിഡന്റ് പറഞ്ഞു. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നും പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും […]

You May Like

Breaking News

error: Content is protected !!