കുവൈത്ത്: കല കുവൈത്ത് പ്രവര്‍ത്തകന്‍ ടി പി പത്മനാഭന് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫര്‍വാനിയ വെസ്റ്റ് യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗവും കല കുവൈറ്റിലെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ ടി പി പത്മനാഭന് യാത്രയയപ്പ് നല്‍കി.

അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയില്‍ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് കെ കെ ശൈമേഷ്, ലോക കേരള സഭാംഗം ആര്‍ നാഗനാഥൻ, കല കുവൈറ്റ് ട്രഷറര്‍ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, കല കുവൈറ്റ് മുൻ ഭാരവാഹികള്‍, കേന്ദ്രകമ്മിറ്റി, മേഖല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം ഫര്‍വാനിയ വെസ്റ്റ് യൂണിറ്റ് കണ്‍വീനര്‍ ഉമേഷ് കീഴറ കൈമാറി. അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം സന്തോഷ് നന്ദി രേഖപ്പെടുത്തി. യൂണിറ്റ് കണ്‍വീനര്‍മാര്‍, യൂണിറ്റ് അംഗങ്ങള്‍, കല കുവൈറ്റ് സജീവപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Post

യു.കെ: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ആറു ശതമാനത്തിലേക്ക്, സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച് ഋഷി സുനക്

Tue Jun 20 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ആറ് ശതമാനത്തിന് മുകളിലേക്ക് കുതിച്ചതോടെ ഭവന ഉടമകള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രതിരോധിച്ച് പ്രധാനമന്ത്രി. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിച്ചതായി മണിഫാക്സ് വ്യക്തമാക്കി. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീലുകള്‍ 5.67 ശതമാനത്തിലാണ് ലഭ്യമാകുന്നത്. ഇതോടെ 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തിരിച്ചടവില്‍ 50 […]

You May Like

Breaking News

error: Content is protected !!